ഉണ്ണി കുളപ്പുറത്ത് ഭരണങ്ങാനം സഹകരണ ബാങ്ക് പ്രസിഡന്റ്
1339968
Tuesday, October 3, 2023 10:53 PM IST
ഭരണങ്ങാനം: ഭരണങ്ങാനം സഹകരണ ബാങ്ക് പ്രസിഡന്റായി കെ.എസ്. ഉണ്ണികൃഷ്ണന് നായര്‍ കുളപ്പുറത്ത് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ബാങ്കിന്റെ വൈസ് പ്രസിഡന്റ്, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗം, ഭരണങ്ങാനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മീനച്ചില്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ മെംബര്‍ഷിപ്പ് ടീം-കോഡിനേറ്റര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭരണങ്ങാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ ബാങ്ക് പ്രസിഡന്റുമായിരുന്ന പരേതനായ ശിവരാമന് നായരുടെ പുത്രനാണ്.
അനുജ് സി എബി ചിറയ്ക്കല്പുരയിടത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അനുമോദന യോഗം യുഡിഎഫ് ചെയര്മാന് ടോമി ഫ്രാന്‍സിസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ ബാങ്ക് പ്രസിഡന്റ് ടി.കെ. ഫ്രാന്‍സിസ്, വി.ജെ. ജോര്‍ജ്, ജോസ് പ്ലാക്കൂട്ടം, കെ.ടി. തോമസ്, ജിജി തെങ്ങുംപള്ളിയില്‍, വില്‍ഫി മൈക്കിള്‍, സോബിച്ചന് ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.