പാമ്പാടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കു പരിക്ക്
1374700
Thursday, November 30, 2023 8:00 AM IST
പാമ്പാടി: ദേശീയപാത 183ൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ഓട്ടോഡ്രൈവർക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആലാന്പള്ളിക്കു സമീപം പെൻഷൻഭവനു മുമ്പിലായിരുന്നു അപകടം. കങ്ങഴ സ്വദേശി തോമസ് ഓടിച്ചിരുന്ന കാറാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ കോത്തല കൂമ്പാടിക്കുന്ന് പന്നപ്പാറയിൽ ജോസ് (46)നെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ഞിക്കുഴിയിലാണ് ജോസ് ഓട്ടോ ഓടിക്കുന്നത്. നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്. പാമ്പാടി പോലീസ് എസ്ഐ രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. സ്ഥിരം അപകടമേഖലയാണ് ഈ വളവ്.