റബർ കർഷക മാർച്ചും ഉപരോധവും 30ന്
1375076
Friday, December 1, 2023 11:51 PM IST
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ചു 30ന് കോട്ടയം വടവാതൂര്‍ എംആര്‍എഫ്, കളമശേരി അപ്പോളോ ടയേഴ്സ് എന്നീ ഫാക്ടറികളിലേക്ക് പതിനായിരത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുന്ന മാര്‍ച്ചും ഉപരോധവും നടത്താന്‍ കോട്ടയത്ത് ചേര്‍ന്ന റബര്‍ കര്‍ഷക സംയുക്ത സംസ്ഥാന കണ്വന്ഷന് തീരുമാനിച്ചു. ടയര്‍ കമ്പനികള്‍ക്ക് സിസിഐ പിഴയിട്ട 1,788 കോടി രൂപ കര്‍ഷകര്‍ക്ക് വീതിച്ച് നല്‍കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപരോധം. സമരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗങ്ങള്‍ ആറിന് വൈകുന്നേരം നാലിന് അയര്‍ക്കുന്നത്തും എട്ടിന് വൈകുന്നേരം നാലിനു കളമശേരിയിലും ചേരും.
കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ചേര്‍ന്ന കണ്വന്ഷന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷകസമിതി ചെയര്മാന് സത്യന് മൊകേരി, ജോസ് കെ മാണി എംപി, വല്സന് പനോളി, തോമസ് ചാഴികാടന് എംപി, എം. വിജയകുമാര്‍,എ. വി. റസല്‍, അഡ്വ. കെ. അനില്‍കുമാര്‍, പ്രഫ. എം. ടി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.