വയോധികയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1375078
Friday, December 1, 2023 11:51 PM IST
പൊൻകുന്നം: വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലിക്കുളം വഞ്ചിമല ഭാഗത്ത് കിഴക്കയിൽ ജോസ് ആന്റണി (43) യെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസികൂടിയായ വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ വടി കൊണ്ട് ആക്രമിക്കുകയും വീട്ടിലെ ടിവി അടിച്ചു തകർക്കുകയുമായിരുന്നു.
പരാതിയെത്തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ എം.ഡി. അഭിലാഷ്, എഎസ്ഐമാരായ അജിത് കുമാർ, ബിനുമോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.