പത്താം വാർഷികത്തിന്റെ തിളക്കത്തിൽ അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിലെ കെമിക്കൽ ഡിപ്പാർട്ടമെന്റ്
1376262
Wednesday, December 6, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കെമിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. 2013ൽ ആരംഭിച്ച ഡിപ്പാർട്ട്മെന്റ് പത്ത് വർഷത്തിനുള്ളിൽ തന്നെ കേരളത്തിലെ ഏറ്റവും മികച്ച എൻബിഎ അക്രെഡിറ്റഡ് കെമിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റായി മാറി. ഇതിനോടനുബന്ധിച്ചു നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കുസാറ്റ് എൻവിയോൺമെന്റൽ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് പ്രഫ. ഡോ. ജി. മധു നിർവഹിച്ചു.
കെമിക്കൽ എൻജിനിയറിംഗിന്റെ സാധ്യതകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായിസംവദിച്ചു. കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. ഡീൻ റിസർച്ച് ഡോ. സോണി സി. ജോർജ്, കെമിക്കൽ എൻജിനിയറിംഗ് മേധാവി ഡോ. പി.കെ. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
2024ൽ നടത്തുന്ന നാഷണൽ കെമിക്കൽ എൻജിനിയറിംഗ് കോൺഫറൻസിന്റെ ലോഗോയും പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച
വിദ്യാർഥികൾക്ക് അവാർഡ് വിതരണം ചെയ്യുകയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പൂർവ വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ ആശംസകൾ അർപ്പിച്ചു.