അ​രു​വി​ത്തു​റ: അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ കേ​ന്ദ്ര​മാ​യി​ട്ടു​ള്ള മ​രി​യ​ൻ മി​നി​​ട്രി ന​യി​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ധ്യാ​ന​വും പ്ര​ദ​ർ​ശ​ന​വും നാളെയും ഒന്പത്, 10 തീ​യ​തി​ക​ളിലുമായി അ​രു​വി​ത്തു​റ പള്ളിയിൽ രാ​വി​ലെ 7.30 മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ പ​ള്ളി​യു​ടെ ഹാ​ളി​ലാ​ണ് ക്ര​മീ​ക​രണം.
ദി​വ്യ​കാ​രു​ണ്യ ധ്യാ​നം ഒ​ൻ​പ​തിന്രാ​വി​ലെഒന്പതു മു​ത​ൽ വൈ​കു​ന്നേ​രം അഞ്ചു വ​രെ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ധ്യാ​നം ന​യി​ക്കു​ന്ന​ത് ബ്ര​ദ​ർ പി.​ഡി. ​ഡൊ​മി​നി​ക് (മ​രി​യ​ൻ ടിവി ഫി​ലാ​ഡ​ൽ​ഫി​യ) ആ​ണ്. ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ നേ​ർ​ച​കാ​ഴ്ച​യും സ​ഭ​യു​ടെ ദി​വ്യ​കാ​രു​ണ്യ പ്ര​ബോ​ധ​ന​ങ്ങ​ളും ദി​വ്യ​കാ​രു​ണ്യ ഭ​ക്ത​രാ​യ വി​ശു​ദ്ധ​രെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ം.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു. അ​സി. വി​കാ​രി​മാ​രാ​യ ജോ​സ​ഫ് മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​യ​ൽ ക​ദ​ളി​യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ തോ​മ​സ് കു​ന്ന​ക്കാ​ട്ട്, ജോ​സ്കു​ട്ടി ക​രോ​ട്ട്പു​ള്ളോ​ലി​ൽ പ്രി​ൻ​സ് പോ​ർ​ക്കാ​ട്ടി​ൽ, ടോം ​പെ​രു​ന്നി​ലം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.