മുറിഞ്ഞപുഴ ജലോത്സവം 17ന്
1376796
Friday, December 8, 2023 3:19 AM IST
ചെമ്പ്: ചെമ്പ് പഞ്ചായത്ത്, ചെമ്പിലരയൻ ബോട്ടുക്ലബ്, സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് ചെമ്പിലരയൻ ജലോത്സവം 17ന് നടക്കും.
മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുറിഞ്ഞപുഴയാറിൽ മുറിഞ്ഞപുഴ പാലത്തിന് മുന്നിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. 22 ചെറുതും വലുതുമായ വള്ളങ്ങൾ വള്ളംകളി മത്സരത്തിൽ മാറ്റുരയ്ക്കും. മുറിഞ്ഞപുഴയിലെ പഴയ പാലത്തിലാണ് പവലിയൻ ഒരുക്കുന്നത്. വിശിഷ്ടാതിഥികൾക്കും പാസ് മൂലം പ്രവേശനം ലഭിക്കുന്നവർക്കും ഇവിടെ ഇരിപ്പടമൊരുക്കും.
ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്യും. മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വൻ വള്ളംകളി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി പി.സി. ചാക്കോ, തോമസ് ചാഴികാടൻ എംപി, എംഎൽഎ മാരായ സി.കെ. ആശ, മോൻസ് ജോസഫ്, അഡ്വ.പി.കെ. ഹരികുമാർ, കെ.അജിത്ത്, ലതിക സുഭാഷ്, പി.എൻ. സുകുമാരൻ , വർഗീസ് മാമ്പള്ളി, ചെമ്പിലരയൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.ജെ. പോൾ തുടങ്ങിയർ സംബന്ധിക്കും.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, ജലോത്സവ കമ്മിറ്റി ചെയർമാൻ എസ്.ഡി. സുരേഷ് ബാബു, ജനറൽ കൺവീനർ കെ.കെ. രമേശൻ, ഖജാൻജി കെ.എസ്. രത്നാകരൻ, കൺവീനർ സുനിൽ മുണ്ടയ്ക്കൽ, ചീഫ് അമ്പയർ കുമ്മനം അഷറഫ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ പി.എ. രാജപ്പൻ , ജലീൽ മുറിഞ്ഞപുഴ തുടങ്ങിയവർ സംബന്ധിച്ചു.