ഇടിമിന്നലിൽ വീടിന് നാശം
1377623
Monday, December 11, 2023 2:46 AM IST
നീണ്ടൂർ: ഇടിമിന്നലിൽ വീടിനു നാശം. നീണ്ടൂർ പഞ്ചായത്ത് രണ്ടാം വാർഡ് ഓണംതുരുത്ത് മൂലയിൽ വീടിനാണ് ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ഇടിമിന്നലേറ്റത്. വീടിന്റെ ഭിത്തികൾക്കു വിള്ളൽ സംഭവിക്കുകയും ജനൽച്ചില്ലുകൾ പൊട്ടിച്ചിതറുകയും വീടിനു വെളിയിലുള്ള കുളിമുറിയുടെ ഭിത്തി തുരന്നു പോകുകയും ചെയ്തു.
ഇലക്ട്രിക് വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. വീടിനുള്ളിലെ തടിഅലമാര ഇടിമിന്നലിൽ തകർന്നു പോയി. വീടിനു സമീപം നിന്നിരുന്ന തേക്കിനും മിന്നലേറ്റു. ഇവിടെ വാടകയ്ക്കു താമസിക്കുന്ന മനോജും ഭാര്യ ബിന്ദുവും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.