നവകേരള യാത്ര ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ല: പി.ജെ. ജോസഫ്
1377628
Monday, December 11, 2023 2:57 AM IST
വൈക്കം: നവകേരള യാത്ര ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നില്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കേരള കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ. ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ, ഗ്രേസമ്മ മാത്യു, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, ജയ്സൺ ജോസഫ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ജയിംസ് കടവൻ, തങ്കമ്മ വർഗീസ്, സിറിൾ ജോസഫ്, സിന്ധു സജീവൻ, ബിജു രാഘവൻ, പി.എൻ. ശിവൻകുട്ടി, സജിമോൻ വർഗീസ്, പി.എ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.