ചങ്ങനാശേരി: ചാരിറ്റിവേള്ഡ് ട്രസ്റ്റും മേഴ്സി ഹോമും സംയുക്തമായി ശാരീരിക ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ‘’മികവ് 2024’’ മേയ് അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആര്‍ച്ച്ബിഷപ് ഹൗസിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും.
50 ശതമാനം ശാരീരിക ഭിന്നശേഷിയുള്ള 15 വയസിനു മുകളില്‍ പ്രായമുള്ളവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി എന്നീ പഞ്ചായത്തുകളില്നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ആദരിക്കല്‍, അവാര്‍ഡ്ദാനം, കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
സ്വാഗതസംഘ സമ്മേളനത്തില്‍ ചാരിറ്റി വേള്‍ഡ് ട്രസ്റ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി അധ്യക്ഷത വഹിച്ചു. മേഴ്സി ഹോം ഡയറക്ടര്‍ സിസ്റ്റര്‍ സെലിന് എസ്ഡി, സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ജനറല്‍ കണ്‍വീനര്‍ സി.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി ഷാജി പാലാത്ര, ജോണ്സണ് പ്ലാന്തോട്ടത്തില്‍, ജോണ്സണ് പെരുമ്പായി, ജോസുകുട്ടി കുട്ടംപേരൂര്‍, ടോം മാത്യു, ജിമ്മിച്ചന്‍ പറമ്പത്ത്, ലിറ്റി വര്‍ഗീസ്, രാജമ്മ മാന്തറ, ജോസ് ചാക്കോ, ജേക്കബ് ജോസഫ് ചേന്നാട്ട്, ജയിംസ്, ജാസി വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തില്‍ പങ്കെടുക്കുന്ന ശാരീരിക ഭിന്നശേഷിക്കാര്‍ 9961422000 നമ്പരില്‍ ബന്ധപ്പെടണം.