ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം; തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം അ​വ​സാ​നഘ​ട്ട​ത്തി​ൽ
Sunday, April 21, 2024 9:41 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ത്തി അ​വ​സാ​ന പ്ര​ച​ര​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. വോ​ട്ടെ​ടു​പ്പ് ദി​നം അ​ടു​ക്കു​ന്തോ​റും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും വ​ള​രെ പ്ര​സ​രി​പ്പോ​ടെ​യാ​ണ് മു​ന്നേ​റു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ന് മു​ന്പു​ള്ള അ​വ​സാ​ന​ത്തെ അ​വ​ധി ദി​വ​സ​മാ​യ ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ നേ​രി​ല്‍​ക്കാ​ണാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും.

ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​നാ​ളെ

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി യു​ഡി​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​ത് പ​ഞ്ചാ​യ​ത്തു​കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റോ​ഡ്ഷോ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം മൈ​ലി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് രാ​ത്രി എ​ട്ടി​ന് പൊ​ന്ത​ൻ​പു​ഴ​യി​ൽ സ​മാ​പി​ക്കും.

യു​ഡി​വൈ​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​വ​ർ കെ.​എ​സ്. ഷി​നാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. ഷെ​മീ​ർ,യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​വി. തോ​മ​സു​കു​ട്ടി, സെ​ക്ര​ട്ട​റി മു​ണ്ട​ക്ക​യം സോ​മ​ൻ, കോ​ൺ​ഗ്ര​സ്‌ ക​റു​ക​ച്ചാ​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ തോ​മ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. നൈ​സാം, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ബു ഷൗ​ക്ക​ത്ത്, നാ​യി​ഫ് ഫൈ​സി, അ​സീ​ബ് ഈ​ട്ടി​ക്ക​ൽ, എം.​കെ. ഷ​മീ​ർ, വി​പി​ൻ ജോ​സ്, അ​ജീ​ഷ് ത​ക​ടി​യേ​ൽ, ലി​ന്‍റു ഈ​ഴ​ക്കു​ന്നേ​ൽ, ബി​നു കു​ന്നും​പു​റം, ഫ​സി​ലി കോ​ട്ട​വാ​തു​ക്ക​ൽ, സെ​യ്ദ് എം. ​താ​ജു, മു​ഹ​മ്മ​ദ്‌ യാ​സീ​ൻ, ജോ​സി സെ​ബാ​സ്റ്റ്യ​ൻ, ആ​സി​ഫ് സ​ക്കീ​ർ, ആ​ഷി​ക് ഇ​ലാ​ഹി, സൂ​ര​ജ് ത​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം
ന​ട​ത്തി ‌‌ഡോ. ​തോ​മ​സ് ഐ​സ​ക്

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ​പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ എ​ട്ടി​ന് വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ല്ലാ​ക്കു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​മ​ല, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വ​കു​ന​നേ​രം പ​ട്ടി​മ​റ്റ​ത്ത് സ​മാ​പി​ച്ചു.

നൂ​റു ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി​യ​ത്. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ്, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​ജെ. തോ​മ​സ്, വി.​കെ. ക​രു​ണാ​ക​ര​ൻ, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ഗി​രി​ഷ് എ​സ്. നാ​യ​ർ, ഷെ​മിം അ​ഹ​മ്മ​ദ്, പി.​എ. ഷാ​ന​വാ​സ്, ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി, എം.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം, ഹേ​മ​ല​ത പ്രേം ​സാ​ഗ​ർ, ജെ​സി ഷാ​ജ​ൻ, വി.​ജി. ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ​പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ 7.30ന് ​എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്ക​യ​ത്തു നി​ന്നു ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം സി​പി എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ജെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത്, ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ചേ​ന്നാ​ട് ക​വ​ല​യി​ൽ സ​മാ​പി​ക്കും.

മു​ണ്ട​ക്ക​യ​ത്ത് പ​ര്യ​ട​നം ന​ട​ത്തി അ​നി​ൽ കെ. ​ആ​ന്‍റ​ണി

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​യു​ടെ മു​ണ്ട​ക്ക​യം മ​ണ്ഡ​ലം പ​ര്യ​ട​നം ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ജെ. പ്ര​മീ​ള ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ്ണി,നി​മ​സ​ഭ ഇ​ൻ ചാ​ർ​ജ് കെ.​ആ​ർ. സോ​ജി, ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​നി​ൽ കെ. ​ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം തി​രു​വ​ല്ല കി​ഴ​ക്ക​ൻ മു​റി​യി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം അ​നൂ​പ് ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി സ്പോ​ർ​ട്സ​ൽ കേ​ര​ള കോ ​ക​ൺ​വീ​ന​ർ വി​നോ​ദ് തി​രു​മൂ​ല​പു​രം, സ്പോ​ർ​ട്സ​ൽ ജി​ല്ലാ ക​ൺ​വീ​ന​ർ രാ​ജീ​വ് ചെ​റു​കോ​ൽ ച​ന്ദ്ര​മോ​ഹ​ൻ, യു​വ​മോ​ർ​ച്ച തി​രു​വ​ല്ല മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ൻ വി​ഷ്ണു, രാ​ജേ​ഷ് കൃ​ഷ്ണ, വൈ​ശാ​ഖ്, സ​ന​ൽ ഇ​ട​നാ​ട്ടു​പ​റ​മ്പി​ൽ, സൂ​രാ​ജ്, അ​നി​ൽ​കു​മാ​ർ, മ​ണി​ക്കു​ട്ട​ൻ, രാ​ജേ​ഷ്, ഷാ​ജി, രാ​ജ​ൻ, സാ​വി​ത്രി​യ​മ്മ, സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.