ഐങ്കൊമ്പ് പള്ളിയില്‍ തിരുനാള്‍
1543691
Sunday, April 20, 2025 12:04 AM IST
ഐങ്കൊമ്പ്: സെന്റ് തോമസ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെ തിരുനാള്‍ 25, 26, 27 തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് ഇല്ലിമൂട്ടില്‍ അറിയിച്ചു. 25നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് - വികാരി ഫാ. തോമസ് ഇല്ലിമൂട്ടില്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സ്നേഹവിരുന്ന്. 26നു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ജപമാല പ്രദക്ഷിണം, വാഹന വെഞ്ചരിപ്പ്, സ്നേഹവിരുന്ന്. പ്രധാന തിരുനാള്‍ ദിനമായ 27നു രാവിലെ 6.45നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. 5.30ന് പ്രദക്ഷിണം. തുടര്‍ന്ന് സ്നേഹവിരുന്ന്.