എസ്ഐയെ കാണാതായി
1543701
Sunday, April 20, 2025 12:04 AM IST
കോട്ടയം: വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെ കാണാതായതായി പരാതി. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് അനീഷിനെ കാണാതായത്. അന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനീഷ് വിജയന്റെ ഫോണിന്റെ അവസാന സിഗ്നൽ കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് പരിധിയാണ്.
പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് ഡ്യൂട്ടിക്ക് എത്തിയത്. പത്തനംതിട്ട സ്വദേശിയായ അനീഷ് കീഴ്വായ്പുരാണ് താമസിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ സിഐ, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ: 9497987072, 9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.