വൈക്കം സത്യഗ്രഹം നവോത്ഥാന പോരാട്ടത്തിലെ സമരപരീക്ഷണം എം.എ. ബേബി
1543708
Sunday, April 20, 2025 12:04 AM IST
വൈക്കം: വൈക്കം സത്യഗ്രഹം ഇന്ത്യന്‍ നവോത്ഥാന പോരാട്ടത്തിലെ സമരപരീക്ഷണമായിരുന്നെന്ന് സിപി എം ജനറൽ സെക്രട്ടറി എം.എ. ബേബി.
വൈക്കം ഇണ്ടംതുരുത്തിമന ഹാളിൽ അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്സോ) സംസ്ഥാന കണ്‍വന്‍ഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയില്‍ മഹാത്മഗാന്ധിയെ പുറത്തിരുത്തിയ മനോഭാവക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. വർഗീയതയ്ക്കെതിരായും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു. മുൻ മന്ത്രിമുല്ലക്കര രത്നാകരൻ വിഷയാവതരണം നടത്തി.
ഐപ്സോ ജനറല്‍ സെക്രട്ടറി വി.ബി. ബിനു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ആശ എംഎല്‍എ, സി.ആര്. ജോസ് പ്രകാശ്, കെ. അനില്‍കുമാര്‍, സി.പി.നാരായണന്, ഡോ.പി.കെ. ജനാര്‍ദ്ദനകുറുപ്പ്, ഇ. വേലായുധന്, എം.എ. ഫ്രാന്‍സിസ്, ബൈജു വയലത്ത്, ഡോ.സി. ഉദയകല, കെ. ശെല്‍വരാജ്, ബാബുജോസഫ്, കെ.ആർ. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.