ച​ക്കു​പ​ള്ളം ട്രൈ​ബ​ൽ സ്കൂ​ളി​ൽ സ്റ്റാ​ർ​സ് പ​ദ്ധ​തി
Tuesday, November 29, 2022 10:38 PM IST
ച​ക്കു​പ​ള്ളം: ച​ക്കു​പ​ള്ളം ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​നു​വ​ദി​ച്ച സ്റ്റാ​ർ​സ് പ്രീ ​പ്രൈ​മ​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ. കു​ട്ടി​ക​ൾ ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞും പ​ഠി​ക്കു​ന്ന രീ​തി​യാ​ണ് സ്റ്റാ​ർ​സ് പ​ദ്ധ​തി. ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഒ​രു വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ ഒ​രു സ്കൂ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന വി​ദ്യാ​ഭ്യ​സ ജി​ല്ല​യി​ൽ ച​ക്കു​പ​ള്ളം സ്കൂ​ളാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്കൂ​ളി​ലെ ര​ണ്ടു ക്ലാ​സു​മു​റി​ക​ളാ​ണ് ഇ​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ക​ളി​ച്ചു പ​ഠി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ര​ക​ണ​ങ്ങ​ളാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ര ഇ​ടം, ശാ​സ്ത്ര ഇ​ടം, സം​ഗീ​ത ഇ​ടം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളാ​ണ് ക്ലാ​സു​ക​ളി​ലു​ള്ള​ത്. ഇ​ടു​ക്കി ഡാ​മി​ന്‍റെ മാ​തൃ​ക​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ മാ​തൃ​ക​ക​ളും മ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ളി ഇ​ട​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
നാ​ളെ രാ​വി​ലെ 11ന് ​വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ സ്റ്റാ​ർ​സ് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​സെ​ൽ​വ​ൻ, ജി​ല്ലാ പ്രൊ​ജ​ക്ട് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കു​സു​മം സ​തീ​ഷ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൽ. ശ​ശി​ക​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജ​ൻ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.