ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, May 29, 2023 9:29 PM IST
തൊ​ടു​പു​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ജൂ​ണ്‍ ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മം​ഗ​ങ്ങ​ൾ ഇ​ന്നു യാ​ത്ര തി​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന പ​ഞ്ച​ഗു​സ്തി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജൂ​ണി​യ​ർ, യൂ​ത്ത്, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു 167 പു​രു​ഷ, വ​നി​താ കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.
പു​രു​ഷ​വി​ഭാ​ഗ​ത്തെ മു​ൻ ദേ​ശീ​യ ചാ​ന്പ്യ​ൻ ദി​ൽ​ഷാ​ദും വ​നി​താ​വി​ഭാ​ഗ​ത്തെ മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള സു​നീ​റ​യും ന​യി​ക്കും. ടീം ​മാ​നേ​ജ​ർ​മാ​രാ​യി അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ഷി​ത്, ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള അ​നി​ത എ​ന്നി​വ​രെ തെ​ഞ്ഞെ​ടു​ത്തു.
ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി പു​രു​ഷ​വി​ഭാ​ഗ​ത്തി​ലും 10 വ​ർ​ഷ​മാ​യി വ​നി​താ​വി​ഭാ​ഗ​ത്തി​ലും കേ​ര​ള​ത്തി​നാ​ണ് ചാ​ന്പ്യ​ൻ പ​ട്ടം.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദേ​ശീ​യ താ​ര​ങ്ങ​ളാ​യ സു​രേ​ഷ് മാ​ധ​വ​ൻ, ശ​ര​ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.