കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Friday, April 26, 2024 3:43 AM IST
ഉ​പ്പു​ത​റ: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ മേ​രി​കു​ളം തോ​ണി​ത്ത​ടി വ​ല്യ​ക​രോ​ട്ട് വി.​എ​ൻ. ചെ​ല്ല​പ്പ​ൻ (65), ഈ​ട്ടി​ത്തോ​പ്പ് നെ​ല്ലി​ക്കു​ന്നേ​ൽ ജോ​സ് മാ​ത്യു (67), ഭാ​ര്യ ജെ​സി ജോ​സ് (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

നി​ർ​മാ​ണം ന​ട​ക്കു​ന്ന പു​ളി​യ​ന്മല-കു​ട്ടി​ക്കാ​നം മ​ല​യോ​ര ഹൈ​വേ​യി​ലെ വെ​ള്ളി​ലാ​ങ്ക​ണ്ടം കൊ​ച്ചു​പാ​ല​ത്തി​നു സ​മീ​പം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

ച​ങ്ങ​നാ​ശേ​രി​യി​ൽ പോ​യി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന ജോ​സും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മേ​രി​കു​ളം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ക​ട്ട​പ്പ​ന​യി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ദി​ശ തെ​റ്റി​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെയും ഓ​ട്ടോ​റി​ക്ഷ​യു​ടെയും മു​ൻ​വ​ശം ത​ക​ർ​ന്നു.

ഓ​ടി​ക്കൂ​ടി​യ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.