മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ജീ​വ​ന​ക്കാ​ർ പോ​യി : അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം നി​ല​ച്ചു
Friday, April 26, 2024 3:43 AM IST
മൂ​ല​മ​റ്റം: ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ സി​നി​മാ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യ​തി​നെത്തുട​ർ​ന്ന് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സ്തം​ഭി​ച്ച​താ​യി പ​രാ​തി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന എ​ൽ 360 എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് മൂ​ല​മ​റ്റം കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തു​മാ​യി ന​ട​ന്നുവ​രി​ക​യാ​ണ്. ഇ​തു കാ​ണാ​നാ​ണ് ഡ്യൂ​ട്ടി സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ പോ​യ​ത്.

ഇ​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​യ​വ​ർ​ക്ക് ഇ​വി​ടെ ആ​രെ​യും കാ​ണാ​നാ​യി​ല്ല. ഓ​ഫീ​സി​ൽ എ​ത്തി​യ മൂ​ല​മ​റ്റം സ്വ​ദേ​ശി സി.​വി.​വി​പി​ൻ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ക​ണ്ട​തോ​ടെ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സി​നി​മാ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​യ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് വി​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.