x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടി ക​പ്യാ​രേ​യു​ടെ സം​വി​ധാ​യ​ക​ന്‍റെ പു​തി​യ ചി​ത്രം; അ​ടി നാ​ശം വെ​ള്ള​പ്പൊ​ക്കം ടീ​സ​ർ


Published: November 24, 2025 12:32 PM IST | Updated: November 24, 2025 12:32 PM IST

അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി, ഉ​റി​യ​ടി എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്ത എ.​ജെ. വ​ര്‍​ഗീ​സ് ഒ​രു​ക്കു​ന്ന അ​ടി നാ​ശം വെ​ള്ള​പ്പൊ​ക്കം സി​നി​മ​യു​ടെ ടീ​സ​ര്‍ പു​റ​ത്തി​റ​ങ്ങി. സൂ​ര്യ​ഭാ​ര​തി ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ മ​നോ​ജ് കു​മാ​ര്‍ കെ.​പി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഹൈ​റേ​ഞ്ചി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു നാ​ലു വി​ദ്യാ​ര്‍​ത്ഥി​ക​ളി​ലൂ​ടെ ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന ചി​ത്രം ഒ​രു മു​ഴു​നീ​ള കോ​മ​ഡി ചി​ത്രം കൂ​ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ് ടീ​സ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

10 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഡി​സം​ബ​റി​ല്‍ ആ​യി​രു​ന്നു എ.​ജെ. വ​ര്‍​ഗീ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ അ​ടി ക​പ്യാ​രേ കൂ​ട്ട​മ​ണി എ​ന്ന സി​നി​മ പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ന്ന് സൂ​പ്പ​ര്‍ ഹി​റ്റാ​യ ചി​ത്ര​ത്തി​ന് ഇ​ന്നും റി​പീ​റ്റ് ഡി​ജി​റ്റ​ല്‍ ഓ​ഡി​യ​ന്‍​സ് ഉ​ണ്ട്.

ഷൈ​ൻ ടോം ​ചാ​ക്കോ, ബൈ​ജു സ​ന്തോ​ഷ്, ബാ​ബു ആ​ന്‍റ​ണി, അ​ശോ​ക​ൻ, മ​ഞ്ജു പി​ള്ള, ത​മി​ഴ് ന​ട​ൻ ജോ​ൺ വി​ജ​യ്, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ എ​ന്നി​വ​രും വി​നീ​ത് മോ​ഹ​ൻ സ​ജി​ത് അ​മ്പാ​ട്ട്, അ​രു​ൺ പ്രി​ൻ​സ്, എ​ലി​സ​ബ​ത്ത് ടോ​മി, രാ​ജ് കി​ര​ൺ തോ​മ​സ്, വി​ജ​യ​കൃ​ഷ്ണ​ൻ എം.​ബി., എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു.

പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ര്‍ - ആ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ഴ്‌​സ്- എ​സ്. ബി. ​മ​ധു, താ​ര അ​തി​യാ​ട​ത്ത്, ഛായാ​ഗ്ര​ഹ​ണം- സൂ​ര​ജ് എ​സ് ആ​ന​ന്ദ്, എ​ഡി​റ്റ​ര്‍- കാ.​കാ, ക​ലാ​സം​വി​ധാ​നം- ശ്യാം, ​വ​സ്ത്ര​ല​ങ്കാ​രം- സൂ​ര്യ ശേ​ഖ​ര്‍, ഗ​സ്റ്റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ര്‍- സു​രേ​ഷ് പീ​റ്റേ​ഴ്സ്, സം​ഗീ​ത സം​വി​ധാ​നം- ഇ​ല​ക്ട്രോ​ണി​ക് കി​ളി, രാ​മ കൃ​ഷ്ണ​ന്‍ ഹ​രീ​ഷ്, സൗ​ണ്ട് മി​ക്‌​സി​ങ്- ജി​ജു​മോ​ന്‍ ടി. ​ബ്രൂ​സ്, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ര്‍, ബി​ജി​എം- ശ്രീ​രാ​ഗ് സു​രേ​ഷ്, ഗാ​ന​ര​ച​ന- ടി​റ്റോ പി. ​ത​ങ്ക​ച്ച​ന്‍, മു​ത്തു, ഇ​ല​ക്ട്രോ​ണി​ക് കി​ളി, സു​രേ​ഷ് പീ​റ്റേ​ഴ്‌​സ്, വി​ജ​യാ​ന​ന്ദ്, ആ​രോ​മ​ല്‍ ആ​ര്‍.​വി., മേ​ക്ക​പ്പ്- അ​മ​ല്‍ കു​മാ​ര്‍ കെ ​സി, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- സേ​തു അ​ടൂ​ര്‍, ക്രീ​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ര്‍- ജെ​മി​ന്‍ ജോം ​അ​യ്യ​നേ​ത്, ആ​ക്ഷ​ന്‍- ത​വ​സി രാ​ജ് മാ​സ്റ്റ​ര്‍, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ഷ​ഹ​ദ് സി, ​വി എ​ഫ് എ​ക്‌​സ്- പി​ക്ടോ​റി​യ​ല്‍ എ​ഫ് എ​ക്‌​സ്, പി ​ആ​ര്‍ ഒ- ​അ​ക്ഷ​യ് പ്ര​കാ​ശ്, വാ​ഴൂ​ർ ജോ​സ്. സ്റ്റീ​ല്‍​സ്- റി​ഷാ​ജ് മു​ഹ​മ്മ​ദ്, ബോ​യാ​ക് അ​ജി​ത് കു​മാ​ര്‍, ജി​ത്തു ഫ്രാ​ന്‍​സി​സ്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍​സ്- യെ​ല്ലോ​ടൂ​ത്ത്സ്, ടീ​സ​ര്‍ ക​ട്ട്‌​സ്- ടി​ജോ തോ​മ​സ്, വി​ത​ര​ണം- ശ്രീ​പ്രി​യ കോം​ബി​ന്‍​സ്.

Tags : Adinaasam Vellapokkam A J Varghese Shine Tom Chacko

Recent News

Corehub Up