x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​യു​ടെ ഗ​ർ​ഭ കാ​ല​ത്തെ ക​ച്ച​വ​ട​മാ​ക്കി വ​യ​ർ കു​ത്തി കീ​റി പ​ണം കീ​ശ​യി​ലാ​ക്കു​ന്ന ചെ​ന്നാ​യ്ക്ക​ളെ തി​രി​ച്ച​റി​യ​ണം: അ​ഖി​ൽ മാ​രാ​ർ  


Published: April 24, 2026 12:41 PM IST | Updated: April 24, 2026 12:41 PM IST

പ്ര​സ​വ​ത്തെ പ​റ്റി​യു​ള്ള വി​വാ​ദ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി സം​വി​ധാ​യ​ക​നും തൃ​ക്കാ​ക്ക​ര എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ അ​ഖി​ല്‍ മാ​രാ​ര്‍.

താ​ന്‍ പ​റ​ഞ്ഞ​തി​ല്‍ നി​ന്നും റീ​ച്ചി​നാ​യി ഒ​രു ചെ​റി​യ ഭാ​ഗം മാ​ത്രം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും പ​റ​ഞ്ഞ​തി​ന്‍റെ അ​ര്‍​ഥം മ​ന​സി​ലാ​ക​ണ​മെ​ങ്കി​ല്‍ അ​മ്മ​യോ​ട് ത​ന്നെ ചോ​ദി​ച്ചു​നോ​ക്കു​വെ​ന്നും അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞു.10 മാ​സം സ്ത്രീ​യു​ടെ ഗ​ർ​ഭ കാ​ല​ത്തെ ക​ച്ച​വ​ട​മാ​ക്കി വ​യ​ർ കു​ത്തി കീ​റി പ​ണം കീ​ശ​യി​ലാ​ക്കാ​ൻ ന​ട​ക്കു​ന്ന ചെ​ന്നാ​യ​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ഖി​ൽ പ​റ​യു​ന്നു.

''സാ​ധാ​ര​ണ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡിം​ഗ് ആ​വു​ന്ന​ത് പാ​ട്ടു​ക​ൾ ആ​ണ്..​ട്രെ​ൻ​ഡിം​ഗ് ആ​വു​ന്ന​ത് എ​ന്താ​ണോ അ​ത് എ​ടു​ത്തു റീ​ൽ ഉ​ണ്ടാ​ക്കു​ക അ​തി​ലൂ​ടെ കി​ട്ടു​ന്ന റീ​ച്ച് ഉ​ണ്ടാ​ക്കു​ക അ​തി​ന​പ്പു​റം ആ​ഗ്ര​ഹ​മൊ​ന്നും പൊ​തു​വെ പ​ല​ർ​ക്കു​മി​ല്ല..

എ​ന്താ​യാ​ലും എ​ന്‍റെ വാ​ക്കു​ക​ൾ അ​ട​ർ​ത്തി​എ​ടു​ത്ത​ത് ആ​ണെ​ങ്കി​ലും "പ്ര​സ​വം എ​ൻ​ജോ​യ് ചെ​യ്യ​ണം "എ​ന്ന് പ​റ​ഞ്ഞ​തി​ന് സ്വ​യം അ​ർ​ത്ഥം ക​ല്പി​ച്ചു ആ​ഘോ​ഷി​ച്ച​വ​ർ​ക്ക് നി​ങ്ങ​ൾ​ക്ക് എ​ൻ​ജോ​യ് എ​ന്ന് പ​റ​ഞ്ഞാ​ൽ ആ​ഘോ​ഷ​ത്തോ​ടെ വേ​ദ​ന ര​ഹി​ത​മാ​യി ചെ​യ്യു​ന്ന ല​ഹ​രി​യാ​കാം...

അ​താ​യ​ത് നി​ങ്ങ​ൾ എ​ൻ​ജോ​യ് ചെ​യ്തി​ട്ടു​ള്ള​ത് ക​ള്ളും, ക​ഞ്ചാ​വും, മ​യ​ക്കു മ​രു​ന്നും ഉ​പ​യോ​ഗി​ച്ച നി​മി​ഷ​ങ്ങ​ൾ ആ​കാം.. അ​ല്ലെ​ങ്കി​ൽ സെ​ക്സ് ചെ​യ്ത നി​മി​ഷ​ങ്ങ​ൾ ആ​കാം.. അ​തു​മ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ ഡാ​ൻ​സോ, പാ​ട്ടോ, ക്രി​ക്ക​റ്റ് ക​ളി​ച്ചോ അ​ത്ത​രം വി​വി​ധ രീ​തി​യി​ൽ ആ​കാം...

അ​തെ സ​മ​യം ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ, ന​മ്മു​ടെ ല​ക്ഷ്യ​ങ്ങ​ൾ, ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ൾ ഇ​വ​യൊ​ക്കെ നെ​ടു​മ്പോ​ൾ ന​മ്മ​ൾ​ക്ക് വേ​ദ​ന ഉ​ണ്ടാ​കും ആ ​വേ​ദ​ന മ​റ​ക്ക​ണ​മെ​ങ്കി​ൽ ആ ​പ്രോ​സ​സ് എ​ൻ​ജോ​യ് ചെ​യ്താ​ൽ മ​തി..

അ​താ​യ​ത് രാ​ജ്യ​ത്തെ സേ​വി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ൽ പ​ട്ടാ​ള​ത്തി​ൽ ചേ​രു​ന്ന​വ​ന് ചി​ട്ട​യാ​യ, ക​ഠി​ന​മാ​യ ട്രെ​യി​നിം​ഗ് എ​ൻ​ജോ​യ് (ആ​സ്വ​ദി​ക്കാ​ൻ ) ക​ഴി​യും..​അ​വ​ന്‍റെ ല​ക്ഷ്യം ഈ ​വേ​ദ​ന ഈ ​ബു​ദ്ധി​മു​ട്ട് അ​വ​നെ ഒ​രു മി​ക​ച്ച സൈ​നി​ക​ൻ ആ​ക്കും എ​ന്ന​താ​ണ്..​എ​ന്നാ​ൽ ശ​മ്പ​ളം നോ​ക്കി, വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി പോ​കു​ന്ന ഒ​രു​വ​ന് വ​ലി​യ പ്ര​യാ​സ​വു​മാ​ണ് ഈ ​ട്രെ​യി​നിം​ഗ്..

ഈ ​കാ​ല ഘ​ട്ടം ഒ​ന്ന് ക​ഴി​ഞ്ഞു കി​ട്ടി​യെ​ങ്കി​ൽ എ​ന്ന​വ​ൻ കൊ​തി​ക്കും..​ര​ണ്ടും പേ​രും പ​ട്ടാ​ള​ക്കാ​ര​നാ​ണ് ഒ​രാ​ൾ ആ​സ്വ​ദി​ക്കും മ​റ്റൊ​രാ​ൾ​ക്ക് അ​ത് ബാ​ധ്യ​ത​യാ​കും..

അ​മ്മ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സ്ത്രീ​യും പ്ര​സ​വം ഒ​രു ബാ​ധ്യ​ത ഏ​റി​യ ഒ​ന്നാ​യി കാ​ണി​ല്ല അ​വ​ളെ സം​ബ​ന്ധി​ച്ച് അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ നി​മി​ഷം ആ​ണ്..

അ​ത് ബാ​ധ്യ​ത ആ​യി അ​വ​ൾ​ക്ക് തോ​ന്നി​യാ​ൽ അ​തി​ന് കാ​ര​ണ​മാ​യ ഭ​ർ​ത്താ​വി​നെ​യും ത​നി​ക് വേ​ദ​ന സ​മ്മാ​നി​ച്ച കു​ഞ്ഞി​നേ​യും അ​വ​ൾ ശ​പി​ക്കും.. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും പ്ര​സ​വി​ക്കാ​ൻ പി​ന്നീ​ട​വ​ൾ ത​യ്യാ​റാ​വി​ല്ല..

അ​വ​ള​ത് ചെ​യ്യാ​തെ വീ​ണ്ടും ഗ​ർ​ഭി​ണി ആ​കു​ന്ന​ത് പ്ര​സ​വം അ​വ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കി​യ​ത് കൊ​ണ്ടാ​ണ്..​അ​വ​ളൊ​രു അ​മ്മ ആ​കാ​ൻ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷം സ​മ്മാ​നി​ച്ച വേ​ദ​ന കു​ഞ്ഞി​ന്റെ മു​ഖം കാ​ണു​ന്ന നി​മി​ഷം അ​വ​ൾ മ​റ​ക്കു​ന്നു..

അ​തെ സ​മ​യം സ​മൂ​ഹ​ത്തി​ന്‍റെ നി​ർ​ബ​ന്ധം കൊ​ണ്ട് അ​ല്ലെ​ങ്കി​ൽ അ​ബ​ന്ധം പ​റ്റി ഗ​ർ​ഭി​ണി ആ​കു​ന്ന ചി​ല​രു​ണ്ട് അ​വ​രെ സം​ബ​ന്ധി​ച്ച് ഇ​ത് പോ​ലെ പ്ര​യാ​സം നി​റ​ഞ്ഞ ഒ​രു കാ​ലം അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല..

വ​യ​റ്റി​ൽ വ​ള​രു​ന്ന കു​ഞ്ഞു മൂ​ലം ശ​രീ​ര സൗ​ന്ദ​ര്യം പോ​യി... ഭ​ർ​ത്താ​വി​നെ കൂ​ടാ​തെ വേ​റൊ​രു​ത്ത​നെ കൂ​ടെ കൂ​ട്ടാ​ൻ പ​റ്റു​ന്നി​ല്ല..
ഇ​നി പ്ര​സ​വി​ച്ചു ക​ഴി​ഞ്ഞാ​ലോ സ​മാ​ധാ​നം ന​ഷ്ട​പ്പെ​ട്ടു.. ജീ​വി​തം ത​ക​ർ​ത്ത ഒ​രു നി​മി​ഷം ആ​യി പ്ര​സ​വം മാ​റും...

അ​തോ​ടെ അ​തി​ന് കാ​ര​ണ​മാ​യ സ​മൂ​ഹ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും ശ​പി​ക്കും.. പ​തി​യെ ഇ​വ​രു​ടെ കു​ടും​ബം ഇ​ല്ലാ​താ​കും.. അ​തി​ന് ശേ​ഷം സ്ത്രീ​ക​ളെ ര​ക്ഷി​ക്കാ​ൻ ഒ​രു വ​ര​വു​ണ്ട് അ​താ​ണ് കു​റെ​യൊ​ക്കെ ഇ​പ്പോ​ൾ കാ​ണു​ന്ന​ത്..

ഞാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ൾ മ​ന​സി​ലാ​ക്കാ​തെ ആ​ഘോ​ഷി​ച്ച ശേ​ഷം സ്വ​ന്തം അ​മ്മ​യോ​ടും ഇ​ന്ന​ലെ​ക​ളി​ൽ അ​മ്മ ആ​യ​വ​രോ​ടും ചോ​ദി​ക്കു​ക..

സൃ​ഷ്ട്ടി​യു​ടെ വേ​ദ​ന ആ​സ്വ​ദി​ക്ക​ണ​മെ​ങ്കി​ൽ സൃ​ഷ്ടി എ​ന്ന മ​ഹ​ത്താ​യ ക​ർ​മ​ത്തി​ന്‍റെ മൂ​ല്യം തി​രി​ച്ച​റി​യ​ണം... മാ​തൃ​ത്വ​ത്തി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​യ​ണം..

അ​തി​ന​പ്പു​റം 10 മാ​സം സ്ത്രീ​യു​ടെ ഗ​ർ​ഭ കാ​ല​ത്തെ ക​ച്ച​വ​ട​മാ​ക്കി വ​യ​ർ കു​ത്തി കീ​റി പ​ണം കീ​ശ​യി​ലാ​ക്കാ​ൻ ന​ട​ക്കു​ന്ന ചെ​ന്നാ​യ​ക​ളെ തി​രി​ച്ച​റി​യ​ണം..

ഒ​രു സ്ത്രീ ​സ്വാ​ഭാ​വി​ക പ്ര​സ​വ​ത്തി​ലേ​ക്ക് പോ​കാ​തി​രി​ക്ക​ണം എ​ങ്കി​ൽ എ​ന്ത് വേ​ണം.. ഉ​ത്ത​രം ല​ളി​തം..

1.പ്ര​സ​വി​ച്ചാ​ൽ സ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത വേ​ദ​ന ആ​ണെ​ന്ന് പ​റ​ഞ്ഞു ഭ​യം സൃ​ഷ്ടി​ക്കു​ക. 2.മ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ചു അ​വ​ൾ​ക്ക് പ്ര​സ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക..10000 രൂ​പ​യ്ക്ക് തീ​രേ​ണ്ട ഒ​രു ഗ​ർ​ഭ കാ​ലം 2 മു​ത​ൽ 3 ല​ക്ഷം വ​രെ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി സ്വ​ന്തം ശ​രീ​രം ഇ​ല്ലാ​താ​ക്കി സ്ത്രീ ​അ​മ്മ ആ​കു​ന്ന അ​വ​സ്ഥ ആ​രാ​ണ് ഉ​ണ്ടാ​ക്കി എ​ടു​ത്ത​ത്... നി​ങ്ങ​ൾ എ​ന്നെ പ​രി​ഹ​സി​ച്ചു എ​ന്താ​ണ് പു​തു ത​ല​മു​റ​യി​ലെ പെ​ൺ​കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു വെ​ക്കു​ന്ന​ത്..

NB : എ​ന്നെ എ​തി​ർ​ക്കു​ക അ​ല്ല ഭാ​വി​യി​ൽ കു​ടും​ബം ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന് മ​റ്റൊ​രു കൂ​ട്ട​ർ റീ​ച്ചി​ന് വേ​ണ്ടി ക​ഥ അ​റി​യാ​തെ ആ​ടു​ന്നു...​''അ​ഖി​ൽ മാ​രാ​ർ പ​റ​യു​ന്ന​തി​ങ്ങ​നെ.

'പ​ണ്ട് സ്ത്രീ​ക​ള്‍ വ​ള​രെ കൂ​ളാ​യി​ട്ടാ​ണ് പ്ര​സ​വി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ചി​ല​രൊ​ക്കെ ത​മാ​ശ​യാ​യി പ​റ​യും, അ​വ​ള് പോ​യി പ്ര​സ​വി​ച്ചി​ട്ട് ര​ണ്ട് കി​ലോ അ​രി ഇ​ടി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന്. അ​പ്പോ​ള്‍ ഇ​ത്ര നി​സാ​ര​മാ​യി സ്ത്രീ​ക​ള്‍ വ​ള​രെ എ​ന്‍​ജോ​യ് ചെ​യ്ത ചെ​യ്തി​രു​ന്ന പ്രോ​സ​സി​നെ ഇ​വി​ട​ത്തെ കു​റേ ആ​ശു​പ​ത്രി​ക​ള്‍ വ​ന്ന്, ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളെ പ്ര​ഷ​ര്‍ കേ​റ്റി വ​ച്ച് ആ​ധി കേ​റി.

ഗ​ര്‍​ഭി​ണി ആ​യി ക​ഴി​ഞ്ഞാ​ല്‍ ത​ന്നെ എ​നി​ക്കെ​ന്തോ മാ​ര​ക​രോ​ഗ​മാ​ണെ​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മ​ന​സി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തു, പേ​ടി​പ്പി​ച്ച് പേ​ടി​പ്പി​ച്ച് ഒ​ന്‍​പ​ത് മാ​സം പ്ര​സ​വി​ക്കാ​നും പ​റ്റാ​തെ സി​സേ​റി​യ​നു​മാ​യി ആ​കെ കോ​പ്ലി​ക്കേ​റ്റ​ഡാ​ക്കി​വ​ക്കും’ എ​ന്നാ​യി​രു​ന്നു അ​ഖി​ലി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.

Tags : akhil marar facebook post

Recent News

Corehub Up