സാഹചര്യങ്ങളാണ് തന്നെ ഇങ്ങനെയാക്കി മാറ്റിയതെന്ന് നടി മഞ്ജു വാര്യർ. ചില സമയങ്ങളിൽ താനും അമിതമായി ചിന്തിക്കാറുണ്ടെന്നും എന്നാൽ പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക്ക് മടങ്ങിവരുമെന്നും മഞ്ജു പറയുന്നു.
ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ മതിയെന്നും അപ്പോൾ ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസിലാകുമെന്നും താരം പറഞ്ഞു.
ഒരു പ്രശ്നമുണ്ടാകുമ്പോൾ അതിൽ നിന്ന് ഒരുപടി പിന്നോട്ട് മാറിനിന്നു നോക്കിയാൽ, ആ വിഷയങ്ങൾ എത്രത്തോളം ബാലിശമാണെന്ന് നമുക്ക് എളുപ്പം മനസിലാകും. സാഹചര്യങ്ങളിൽ നിന്ന് ഡിറ്റാച്ച് ചെയ്യാൻ (വികാരങ്ങളില്ലാതെ മാറിനിൽക്കാൻ) കഴിഞ്ഞാൽ ജീവിതം വളരെ ലളിതമാണ്. ചില സമയങ്ങളിൽ ഞാനും അമിതമായി ചിന്തിക്കാറുണ്ട്.
എന്നാൽ, പെട്ടെന്ന് തന്നെ യാഥാർഥ്യത്തിലേക്ക് മടങ്ങിവരും. ഓരോ വ്യക്തിയുടെയും സന്തോഷം വ്യത്യസ്തമാണ്. അത് കണ്ടെത്തുകയാണ് പ്രധാനം. മറ്റുള്ളവർ എത്ര ഉപദേശിച്ചാലും സ്വന്തം അനുഭവങ്ങളിലൂടെ മാത്രമേ ഒരാൾക്ക് മാറാൻ സാധിക്കൂ.
പ്രത്യേകിച്ചൊരു ധ്യാനമോ പരിശീലനമോ വഴിയല്ല ഞാന്‍ ഇന്നത്തെ രീതിയിൽ എത്തിയത്, സാഹചര്യങ്ങൾ എന്നെ ഇങ്ങനെയാക്കി മാറ്റിയതാണ്. എന്റെ ഈ രീതി ശരിയല്ലെന്ന് കരുതുന്നവരുണ്ട്, എന്നെ വിമർശിക്കുന്നവരുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങളെയും ഞാന്‍ പൂർണമായി ബഹുമാനിക്കുന്നു. മഞ്ജു വാര്യർ പറയുന്നു.
Tags : Manju Warrier malayalam movie