സാമ്പത്തികലാഭത്തിനായി അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർചെയ്ത കേസാണ് റദ്ദാക്കിയത്. പരാതി നിലനിൽക്കില്ലെന്നും ഗൂഢലക്ഷ്യവും വ്യക്തിവൈരാഗ്യവുമാണ് പരാതിക്കുപിന്നില്ലെന്നും വിലയിരുത്തിയാണ് ഉത്തരവ്.
അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരി സിജെഎം കോടതിയിൽ പരാതി നൽകിയത്.
തെറ്റായ പരാതിയിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്ന് ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഡ്വ. ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ, എം. രവികൃഷ്ണൻ എന്നിവർ വാദിച്ചു.
Tags : Shweta Menon malayalam movie movie news