x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്ടെ​ന്നു മെ​ലി​യാ​ൻ രാം​ച​ര​ണി​നൊ​പ്പം നൃ​ത്തം ചെ​യ്താ​ൽ മ​തി: ജാ​ന്‍​വി ക​പൂ​ർ


Published: May 29, 2026 03:12 PM IST | Updated: May 29, 2026 03:12 PM IST

രാം ​ച​ര​ണും ജാ​ന്‍​വി ക​പൂ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് പെ​ദ്ധി. ബു​ച്ചി ബാ​ബു സ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ചി​നി​ടെ ന​ടി രാം ​ച​ര​ണി​നെ കു​റി​ച്ച് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. രാം ​ച​ര​ണി​ന് ഒ​പ്പം ഡാ​ന്‍​സ് ചെ​യ്താ​ല്‍ നി​ങ്ങ​ള്‍ മെ​ലി​യു​മെ​ന്നും നാ​ലാം ദി​വ​സം ആ​യപ്പോ​ഴേ​ക്കും ഡാ​ന്‍​സേ​ഴ്‌​സ് എ​ല്ലാം ത​ള​ര്‍​ന്നു​വെ​ന്നും ജാ​ന്‍​വി പ​റ​ഞ്ഞു.

നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും പ​റ്റു​ന്ന, വ​ള​രെ എ​ളു​പ്പ​മു​ള്ള ഒ​രു വെ​യി​റ്റ് ലോ​സ് ടി​പ് ഞാ​ന്‍ ത​രാം, രാം ​ച​ര​ണ്‍ സാ​റി​ന്‍റെ ഒ​രു പാ​ട്ടി​ന് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഡാ​ന്‍​സ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കൂ. ഒ​രു ദി​വ​സം പോ​ലും വേ​ണ്ട, ദി​വ​സം പ​കു​തി​യാ​വു​മ്പോ​ഴേ​ക്കും ത​ന്നെ നി​ങ്ങ​ള്‍​ക്ക് ആ ​മാ​റ്റം കാ​ണാ​ന്‍ സാ​ധി​ക്കും.

രാം ​ച​ര​ണ്‍ സാ​റി​നൊ​പ്പം ഡാ​ന്‍​സ് ചെ​യ്ത ഡാ​ന്‍​സേ​ഴ്‌​സ് ദി​വ​സ​ങ്ങ​ള്‍​ക്ക​കം മെ​ലി​ഞ്ഞ​താ​യി താ​ന്‍ ക​ണ്ടു എ​ന്നാ​ണ് ജാ​ന്‍​വി ക​പൂ​ര്‍ പ​റ​യു​ന്ന​ത്. മൂ​ന്ന്-​നാ​ല് ദി​വ​സ​മാ​ണ് പാ​ട്ട് രം​ഗം ഞ​ങ്ങ​ള്‍ ഷൂ​ട്ട് ചെ​യ്ത​ത്. നാ​ലാം ദി​വ​സം ആ​വു​മ്പോ​ഴേ​ക്കും ഡാ​ന്‍​സേ​ഴ്‌​സ് എ​ല്ലാം മെ​ലി​ഞ്ഞ്, ചെ​റു​താ​യ​താ​യി എ​നി​ക്ക് തോ​ന്നി- ജാ​ൻ​വി ക​പൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വൃ​ദ്ധി സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ വെ​ങ്ക​ട സ​തീ​ഷ് കി​ലാ​രു ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ജൂ​ൺ നാ​ലി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും. മൈ​ത്രി മൂ​വി മേ​ക്ക​ര്‍​സ്, സു​കു​മാ​ര്‍ റൈ​റ്റി​ങ്‌​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം, ത​മി​ഴ് പ​തി​പ്പു​ക​ള്‍ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ക്കു​ന്ന​ത് തി​ങ്ക് സ്റ്റു​ഡി​യോ​സാ​ണ്. 

Tags : Ram Charan Janhvi Kapoor Dancing

Recent News

Corehub Up