x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​സാ​നം ക​ണ്ട​ത് ക​ഴി​ഞ്ഞ​ദി​വ​സം, അ​സു​ഖ​ങ്ങ​ൾ അ​വ​രെ വ​ല്ലാ​തെ ത​ള​ർ​ത്തി​യി​രു​ന്നു; ഡോ. ​ജ്യോ​തി​ദേ​വി​ന്‍റെ കു​റി​പ്പ്


Published: December 31, 2025 10:31 AM IST | Updated: December 31, 2025 10:31 AM IST

ചൊ​വ്വാ​ഴ്ച അ​ന്ത​രി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യെ​ക്കു​റി​ച്ച് കു​ടും​ബ​സു​ഹൃ​ത്തും ഡോ​ക്ട​റു​മാ​യ ജ്യോ​തി​ദേ​വ് കേ​ശ​വ​ദേ​വ് എ​ഴു​തി​യ കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​മ്മ​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ അ​വ​രെ ത​ള​ർ​ത്തി​യി​രു​ന്നു​വെ​ന്നും ഡോ​ക്ട​ർ കു​റി​ച്ചു. അ​മ്മ 90 വ​യ​സ് വ​രെ ജീ​വി​ച്ചി​രു​ന്നു എ​ന്ന​തി​ന്‍റെ ര​ഹ​സ്യം മോ​ഹ​ൻ​ലാ​ലും കു​ടും​ബ​വും ന​ൽ​കി​യ സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ​രി​ച​ര​ണ​വും കൊ​ണ്ടാ​ണെ​ന്നും ജ്യോ​തി​ദേ​വ് പ​റ​യു​ന്നു.

ജ്യോ​തി​ദേ​വ് കേ​ശ​വ​ദേ​വി​ന്‍റെ കു​റി​പ്പ്

‘മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത ആ​ന്‍റി'

ന​മ്മു​ടെ​യെ​ല്ലാം പ്രി​യ​ങ്ക​രി​യാ​യ ശാ​ന്ത ആ​ന്‍റി, ഇ​തെ​ഴു​തു​മ്പോ​ൾ ഇ​ന്ന് ന​മ്മ​ളോ​ടൊ​പ്പ​മി​ല്ല. എ​നി​ക്ക് ഓ​ർ​മ​വ​ച്ച നാ​ൾ മു​ത​ൽ അ​യ​ൽ​ക്കാ​രി എ​ന്ന നി​ല​യി​ലും, ഉ​റ്റ സു​ഹൃ​ത്തെ​ന്ന നി​ല​യി​ലും, എ​ന്‍റെ അ​മ്മ സീ​താ​ല​ക്ഷ്മി​ദേ​വ്, ആ​ന്‍റി​യു​മാ​യി വ​ള​രെ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

ശാ​ന്ത ആ​ന്‍റി​യെ ഞാ​ൻ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത് ​ഡി​സം​ബ​ർ 28-ാം(മി​നി​ഞ്ഞാ​ന്ന്) തീ​യ​തി ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ വ​ച്ചാ​ണ്. അ​പ്പോ​ഴേ​ക്കും വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ ആ​ന്‍റി​യെ വ​ല്ലാ​തെ ത​ള​ർ​ത്തി​യി​രു​ന്നു. ഞാ​ൻ ഒ​ക്ടോ​ബ​ർ 20-ാം തീ​യ​തി കൊ​ച്ചി​യി​ലെ വീ​ട്ടി​ൽ എ​ത്തു​മ്പോ​ൾ പ​തി​വു​പോ​ലെ നി​ർ​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം ത​ന്നി​ട്ട് മാ​ത്ര​മേ എ​ന്നെ പോ​കാ​ൻ അ​നു​വ​ദി​ച്ചു​ള്ളൂ.

വീ​ൽ ചെ​യ​റി​ൽ, തീ​ൻ മേ​ശ​ക്ക​രി​കി​ലെ​ത്തി എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഞാ​ൻ ആ​സ്വ​ദി​ച്ച് ക​ഴി​ച്ചു​വെ​ന്ന് ആ​ന്‍റി ഉ​റ​പ്പാ​ക്കി. അ​ന്നേ ദി​വ​സം ലാ​ലു ചേ​ട്ട​നും, സു​ചി​ത്ര​യും, ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ന്നെ​നി​ക്ക​റി​യി​ല്ലാ​രു​ന്നു ശാ​ന്ത ആ​ന്‍റി​ക്കൊ​പ്പം ഇ​ങ്ങ​നെ​യൊ​രു അ​വ​സ​രം ഇ​നി ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല എ​ന്ന​ത്! 

ഈ ​അ​മ്മ​യും മ​ക​നും ത​മ്മി​ലു​ള്ള അ​ടു​പ്പം പ​തി​റ്റാ​ണ്ടു​ക​ളാ​യി ഞാ​ൻ അ​ടു​ത്ത​റി​ഞ്ഞി​ട്ടു​ള്ള  ഒ​രാ​ളാ​ണ്. ലാ​ലു​ച്ചേ​ട്ട​ന് എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും, ലോ​ക​ത്തെ​വി​ടെ​യാ​ണെ​ങ്കി​ലും അ​മ്മ​യെ എ​ന്നും വി​ളി​ക്കും.  

അ​മ്മ​യെ മാ​റോ​ട​ണ​ച്ചു കെ​ട്ടി​പ്പി​ടി​ച്ച് ക​വി​ള​ത്ത് മു​ത്തം കൊ​ടു​ക്കു​ന്ന​ത് പ​ല​യാ​വ​ർ​ത്തി കാ​ണു​വാ​നു​ള്ള ഭാ​ഗ്യം എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. ശാ​ന്ത ആ​ന്‍റി 90 വ​യ​സ് വ​രെ ജീ​വി​ച്ചി​രു​ന്നു എ​ന്ന​തി​ന്‍റെ ര​ഹ​സ്യ​വും, ഈ ​മ​ക​നും കു​ടും​ബ​വും ന​ൽ​കി​യ സ്നേ​ഹ​വും വാ​ത്സ​ല്യ​വും പ​രി​ച​ര​ണ​വും കൊ​ണ്ടാ​ണ്. ശാ​ന്ത ആ​ന്‍റി അ​വ​ശ​യാ​യി​ട്ട് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ന​മ്മ​ൾ അ​ങ്ങോ​ട്ട് പ​റ​യു​ന്ന​തെ​ല്ലാം മ​ന​സ്സി​ലാ​കും. ആം​ഗ്യ ഭാ​ഷ​യി​ലും ശ​ബ്ദ​ത്തി​ലൂ​ടെ​യും, ന​മ്മ​ൾ​ക്കും കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും. ഞ​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​മ്പോ​ഴെ​ല്ലാം മു​ട​വ​ൻ​മു​ക​ളി​ലെ വി​ശേ​ഷ​ങ്ങ​ൾ പ​റ​യും; ഇ​മ​വെ​ട്ടാ​തെ ആ​ന്‍റി ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കും.

മു​ട​വ​ൻ​മു​ക​ളി​ലെ ഞ​ങ്ങ​ളു​ടെ അ​യ​ൽ​ക്കാ​രാ​യ പ്ര​സ​ന്ന​യും ഭ​ർ​ത്താ​വ് ഷ​ൺ​മു​ഖ​വും ക​ഴി​ഞ്ഞ 14 വ​ർ​ഷ​ങ്ങ​ളാ​യി ആ​ന്‍റി​ക്കൊ​പ്പം കൊ​ച്ചി​യി​ൽ ത​ന്നെ​യാ​ണ്. ആ​ന്‍റി​യു​ടെ ആം​ഗ്യ​ഭാ​ഷ അ​വ​ർ എ​നി​ക്കും സു​നി​ത​ക്കും (എ​ന്‍റെ ഭാ​ര്യ), കൃ​ഷ്ണ​ദേ​വി​നും (എ​ന്‍റെ മ​ക​ൻ) പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ത​രും. പ്ര​സ​ന്ന, ആ​ന്‍റി​യെ പ​രി​ച​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ ഞാ​ൻ ദൈ​വ​ത്തി​നോ​ട് ന​ന്ദി പ​റ​യും.​അ​ത്ര ആ​ത്മാ​ർ​ത്ഥ​ത​യോ​ട് കൂ​ടി​യാ​ണ​വ​ർ ആ ​കൃ​ത്യം വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​വ​ഹി​ച്ചു​വ​രു​ന്ന​ത്!

ശാ​ന്ത ആ​ന്‍റി മ​ര​ണ​പ്പെ​ട്ടു എ​ന്ന വാ​ർ​ത്ത ആ​ത്‍​മ​മി​ത്ര​മാ​യ എ​ന്‍റെ അ​മ്മ​യോ​ട് പ​റ​യാ​നു​ള്ള ധൈ​ര്യം എ​നി​ക്കി​ല്ല. ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് അ​വ​ർ വീ​ഡി​യോ കോ​ളി​ൽ പ​ര​സ്പ​രം ക​ണ്ട​തും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തും. ഈ ​ര​ണ്ട​മ്മ​മാ​ർ​ക്കും ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ കു​ഞ്ഞു​നാ​ൾ മു​ത​ൽ ഞാ​ൻ ശ്ര​ദ്ധി​ച്ചി​രു​ന്ന ഒ​രു പ്ര​ത്യേ​ക​ത ഇ​വ​ർ ര​ണ്ടു​പേ​രും സ​മ​യ​ത്തി​ന് ന​ൽ​കി​യ പ്രാ​ധാ​ന്യ​മാ​യി​രു​ന്നു. 

ദീ​ർ​ഘ​കാ​ലം ശാ​ന്ത ആ​ന്‍റി എ​ന്‍റെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ന്‍റി ഫോ​ൺ ചെ​യ്താ​ൽ ര​ണ്ട്മി​നി​റ്റ്പോ​ലും ദീ​ര്‍​ഘി​പ്പി​ക്കു​ക​യി​ല്ല. “​മ​ക്ക​ൾ​ക്ക്‌ ന​ല്ല തി​ര​ക്കാ​ണെ​ന്നു എ​നി​ക്ക​റി​യാം.  ഒ​രു​പാ​ടു​പേ​ർ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​കും”. ശാ​ന്ത ആ​ന്‍റി​യു​ടെ ‘ടൈം ​മാ​നേ​ജ്മെ​ന്‍റ് സ്കി​ൽ​സ്’ ത​ന്നെ​യാ​കാം മ​ക​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലും. ലാ​ലു​ച്ചേ​ട്ട​ൻ ഒ​രു ഇ​തി​ഹാ​സ ക​ഥാ​പാ​ത്ര​മാ​യി മാ​റി​യ​തി​ന്റെ പി​ന്നി​ലും മാ​താ​വി​ന്‍റെ പ​ങ്കു വ​ള​രെ വ​ള​രെ ഏ​റെ​യാ​ണ്.  

ലാ​ലു​ച്ചേ​ട്ട​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു സ്വ​പ്നം ഞാ​നു​മാ​യി അ​ടു​ത്തി​ടെ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ​അ​തി​ബൃ​ഹ​ത്താ​യ ഒ​രു മ​ല​യാ​ള സി​നി​മ മ്യൂ​സി​യ​മാ​ണ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ച്ഛ​ൻ വി​ശ്വ​നാ​ഥ​ൻ അ​ങ്കി​ളി​നും ശാ​ന്ത ആ​ന്‍റി​ക്കും അ​വി​ടെ ഒ​രു സ​വി​ശേ​ഷ സാ​ന്നി​ധ​യം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.  

മോ​ഹ​ൻ​ലാ​ലി​നും സു​ചി​ത്ര​യ്ക്കു​മൊ​പ്പം, മാ​യ​മോ​ളും (വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ), അ​പ്പു​മോ​നും(​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ) അ​വ​രു​ടെ അ​ച്ഛ​മ്മ​യെ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന​വ​രാ​ണ്.  എ​ത്ര തി​ര​ക്കാ​ണെ​ങ്കി​ലും എ​ത്ര അ​ക​ലെ​യാ​ണെ​ങ്കി​ലും മി​ക്ക​പ്പോ​ഴും അ​വ​ർ ഒ​രു​മി​ച്ചു കൂ​ടാ​റു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട ശാ​ന്ത ആ​ന്‍റി​യു​ടെ ആ​ത്മാ​വി​ന്‍റെ നി​ത്യ​ശാ​ന്തി​ക്കാ​യി ന​മു​ക്ക് പ്രാ​ർ​ത്ഥി​ക്കാം.

(ഈ ​അ​നു​ഭ​വം ഇ​വി​ടെ വി​വ​രി​ച്ച​തി​നു മ​റ്റൊ​രു ഉ​ദ്ദേ​ശം കൂ​ടി​യു​ണ്ട്. ​നാം ഇ​വി​ടെ ക​ണ്ട​ത് വാ​ർ​ദ്ധ​ക്യ​ത്തി​ൽ, അ​മ്മ​യോ​ടൊ​പ്പം സാ​ന്നി​ധ്യം കൊ​ണ്ടും സ്നേ​ഹം​കൊ​ണ്ടും പ​രി​ച​രി​ച്ച ഒ​രു മ​ക​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ്. പ​ക്ഷേ കേ​ര​ള​ത്തി​ന്‍റെ പൊ​തു​വാ​യ ഇ​ന്ന​ത്തെ അ​വ​സ്ഥ ഇ​ത​ല്ല.  മി​ക്ക വീ​ടു​ക​ളി​ലും വൃ​ദ്ധ​ജ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ഒ​റ്റ​യ്ക്കാ​ണ്. ​അ​വ​രു​ടെ മ​ക്ക​ൾ, മ​രു​മ​ക്ക​ൾ, കൊ​ച്ചു​മ​ക്ക​ൾ ഒ​ക്കെ​യും കേ​ര​ള​ത്തി​ന്‌ പു​റ​ത്തോ അ​ല്ലെ​ങ്കി​ൽ  വി​ദേ​ശ​ത്തോ ആ​ണ് പ​ഠി​ക്കു​ന്ന​തും ജോ​ലി ചെ​യ്യു​ന്ന​തും. ന​മ്മെ ന​മ്മ​ളാ​ക്കി മാ​റ്റി​യ അ​ച്ഛ​ന​മ്മ​മാ​രു​ടെ വാ​ർ​ദ്ധ​ക്യ​ത്തി​ൽ അ​വ​രെ സം​ര​ക്ഷി​ക്കു​വാ​നും സ്നേ​ഹി​ക്കു​വാ​നും പ​രി​ച​രി​ക്കു​വാ​നു​മാ​കാ​ത്ത ഒ​രു ജീ​വി​ത​മെ​ന്തി​ന്? ​ആ ന​ഷ്ടം എ​ങ്ങ​നെ നി​ക​ത്താ​നാ​കും?  

ന​മു​ക്കാ​വ​ശ്യം കേ​ര​ള​ത്തി​ൽ ജീ​വി​ച്ചു​കൊ​ണ്ട്, ആ​ത്മാ​ർ​ത്ഥ​മാ​യി,  ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന യു​വ​തീ​യു​വാ​ക്ക​ളെ​യാ​ണ്. ശ​രി​യ​ല്ലേ?’’

Tags : mohanlal mohanlal mother santhakumari

Recent News

Corehub Up