x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സ്മെ​നി​ലെ പ്ര​ഫ​സ​ർ ചാ​ൾ​സ്; പ്ര​ശ​സ്ത ന​ട​ൻ പാ​ട്രി​ക് സ്റ്റു​വ​ർ​ട്ട് അ​ന്ത​രി​ച്ചു  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 30, 2026 09:19 AM IST | Updated: October 30, 2026 09:23 AM IST

പാ​ട്രി​ക് സ്റ്റു​വ​ർ​ട്ട്

പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ൻ പാ​ട്രി​ക് സ്റ്റു​വ​ർ​ട്ട് (86) അ​ന്ത​രി​ച്ചു. ‘സ്റ്റാ​ർ ട്രെ​ക്ക്’ പ​ര​മ്പ​ര​യി​ലെ ക്യാ​പ്റ്റ​ൻ ജീ​ൻ-​ലൂ​ക്ക് പി​ക്കാ​ർ​ഡ്, എ​ക്സ്-​മെ​ൻ സി​നി​മ​ക​ളി​ലെ പ്ര​ഫ​സ​ർ ചാ​ൾ​സ് ​സേ​വ്യ​ർ തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് ഇ​ദ്ദേ​ഹം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ലോ​സാ​ഞ്ച​ൽ​സി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ‘അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ് ഡേ’ ​ആ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. അ​ൽ​സ്ഹൈ​മേ​ഴ്സ് രോ​ഗ​വും ലൂ​യി ബോ​ഡി ഡി​മെ​ൻ​ഷ്യ​യും ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ദീ​ർ​ഘ​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

‘സ്റ്റാ​ർ ട്രെ​ക്ക്’ പ​ര​മ്പ​ര​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ന​ട​ൻ വി​ല്യം ഷാ​റ്റ്ന​ർ, ഇ​യാ​ൻ മ​ക്കെ​ല്ല​ൻ, ഹ്യൂ ​ജാ​ക്ക്മാ​ൻ, മാ​ർ​വ​ൽ സ്റ്റു​ഡി​യോ​സ് അ​നു​ശോ​ച​ന​ക്കു​റി​പ്പു​ക​ൾ പ​ങ്കു​വ​ച്ചു.

ബ്രി​ട്ട​നി​ലെ റോ​യ​ൽ ഷേ​ക്സ്പി​യ​ർ ക​മ്പ​നി​യി​ലൂ​ടെ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ സ​ർ പാ​ട്രി​ക് സ്റ്റു​വാ​ർ​ട്ട് ഷേ​ക്സ്പീ​രി​യ​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​ക്കൊ​ണ്ടാ​ണ് ത​ന്റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​ത്.

നാ​ട​ക​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ബ്രി​ട്ട​നി​ലെ പ​ര​മോ​ന്ന​ത തി​യ​റ്റ​ർ അ​വാ​ർ​ഡ് ആ​യ 'ലോ​റ​ൻ​സ് ഒ​ലി​വി​യ​ർ അ​വാ​ർ​ഡ്' (Laurence Olivier Award) ര​ണ്ട് ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ശ​ബ്ദ ഗാം​ഭീ​ര്യ​വും മി​ക​ച്ച സ്ക്രീ​ൻ പ്ര​സ​ൻ​സും അ​ദ്ദേ​ഹ​ത്തെ പി​ൽ​ക്കാ​ല​ത്ത് ഹോ​ളി​വു​ഡി​ന്‍റെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ചു.

മാ​ർ​വ​ൽ കോ​മി​ക്സി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ‘എ​ക്സ് മെ​ൻ’ (2000) മു​ത​ൽ ‘ലോ​ഗ​ൻ’ (2017) വ​രെ​യു​ള്ള സി​നി​മ​ക​ളി​ൽ വീ​ൽ​ചെ​യ​റി​ലി​രി​ക്കു​ന്ന അ​സാ​ധാ​ര​ണ​മാ​യ ടെ​ലി​പ​തി​ക് ക​ഴി​വു​ക​ളു​ള്ള പ്ര​ഫ​സ​റാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മാ പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി.

2022-ൽ '​ഡോ​ക്ട​ർ സ്ട്രേ​ഞ്ച് ഇ​ൻ ദി ​മ​ൾ​ട്ടി​വേ​ഴ്സ് ഓ​ഫ് മാ​ഡ്ന​സ്' എ​ന്ന ചി​ത്ര​ത്തി​ലും ഈ ​ക​ഥാ​പാ​ത്ര​മാ​യി അ​ദ്ദേ​ഹം അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തി. ‘അ​വ​ഞ്ചേ​ഴ്സ്: ഡൂം​സ് ഡേ’ ​ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന ചി​ത്രം. സി​നി​മ​യു​ടെ ട്രെ​യി​ല​ർ തു​ട​ങ്ങു​ന്ന​തു​പോ​ലും പാ​ട്രി​ക്കി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

Tags : Patrick Stewart PatrickStewart X-Men actor bollywood cinema marvell universe

Recent News

Corehub Up