പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ചിത്രം ഡ്രാഗൺ ആദ്യ ഗ്ലിംപ്സ് എത്തി. ജൂനിയർ എൻ ടി ആറിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് റിലീസ്.
അഫ്ഗാൻ ട്രേഡിംഗ് കമ്പനി, ഗോൾഡൻ ട്രേഡിംഗ് കമ്പനികളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് കച്ചവടവും അതുമായി ബന്ധപ്പെട്ട കുടിപ്പകയുടെ കഥയുമാണ് ഡ്രാഗൺ പറയുന്നത്.
ജൂനിയർ എൻടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തിൽ അനിൽ കപൂർ, ഖുശ്ബു സുന്ദർ, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിജു മേനോനും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ ടൊവിനോ തോമസിനെ ആയിരുന്നു വില്ലൻ വേഷത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് നടന് പിന്മാറുകയായിരുന്നു.
കെജിഎഫ്, സലാർ എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രമായതിനാൽ പ്രഖ്യാപന നാൾ മുതൽ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ ചിത്രം നേടിയിരുന്നു. 2027 ജൂൺ 11നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.
മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് ബാനറുകളിൽ നന്ദമൂരി കല്യാൺ റാം, നവീൻ യേർനേനി, വൈ. രവി ശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ എന്നിവരുടെ ടി സീരീസാണ് ചിത്രം അവതരിപ്പിക്കുന്നത്.
രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. ടി. എൽ. വെങ്കടചലപതി പ്രൊഡക്ഷൻ ഡിസൈനറും പ്രണവ് ശ്രീ പ്രസാദ് എഡിറ്ററുമാണ്.
പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുമ്പോൾ രാഘവ് തമ്മാരെഡ്ഡിയാണ് വിഎഫ്എക്സ് സൂപ്പർവൈസർ. ദീപാലി നൂർ, അനൈത ശ്രോഫ് അദാജാനിയ എന്നിവർ വസ്ത്രാലങ്കാരവും എം. ആർ. രാജകൃഷ്ണൻ ശബ്ദ സംവിധാനവും നിർവഹിക്കുന്നു.പി ആർ ഓ : പ്രതീഷ് ശേഖർ
Tags : Dragon Anil Kapoor NTR Prashanth Neel