അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തും.
ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹൻ നിർമിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മഹാരാജാ ടാക്കീസ്, അഡ്വ. ലഷ്മണൻ ലേഡീസ് ഒൺലി , എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ഗുഡ് ബാഡ് അഗ്ലി, ഡയൽ 100 എന്നീ ചിത്രങ്ങൾക്കു ശേഷമാണ് രതീഷ് നെടുമങ്ങാട് ഈ തനിനിറം എന്ന ചിത്രം ഒരുക്കുന്നത്. പതിവായി ക്യാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഒരു റിസോർട്ടിൽ ഒരു ക്യാമ്പിൽ പങ്കെടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാർ ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒത്തുചേരുന്നു.
ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിലാണ് ഒരു പെൺകുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിന്റെ അന്വേഷണമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.
എസ്ഐ ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ(അറബിക്കഥ ഫെയിം) അജിത്, രമ്യാ മനോജ്, അനഘാ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ ആദർശ് ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -അംബികാ കണ്ണൻ ബായ്. ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു. സംഗീതം - ബിനോയ് രാജ് കുമാർ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് - അജു അജയ്. കലാസംവിധാനം - അശോക് നാരായൺ. കോസ്റ്റ്യും - ഡിസൈൻ - റാണാ. മേക്കപ്പ് - രാജേഷ് രവി. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസൻ്റ് , സൂര്യ. ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആനന്ദ് പയ്യന്നൂർ. പിആർഒ- വാഴൂർ ജോസ്.