വിവാഹത്തിൽ നിന്നും, യാമിനി തങ്കിച്ചി
നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞു. തമിഴ്നാട് സ്വദേശിനിയായ മനീഷയാണ് വധു.
കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. കോയമ്പത്തൂർ വച്ചായിരുന്നു വിവാഹം.
വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്റെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണമാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് യാമിനിയുടെ ചിത്രങ്ങളൊന്നും അധികം കാണാറില്ലായിരുന്നു.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് തുടങ്ങിയവർ പങ്കെടുത്തു.
ആദ്യ വിവാഹബന്ധം അവസാനിച്ചതിന് ശേഷം ഗണേഷ് കുമാർ 2014 ജനുവരി 24ന് ബിന്ദു മേനോനെ വിവാഹം കഴിച്ചു.
Tags : Ganesh Kumar son wedding