ദിയ പങ്കുവച്ച ചിത്രങ്ങൾ
അഹാന കൃഷ്ണയുടെയും നിമിഷ് രവിയുടെയും വിവാഹം വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമടങ്ങിയതായിരുന്നു. ഇപ്പോഴിതാ വിവാഹത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ദുൽഖർ സൽമാനും ഋഷഭ് ഷെട്ടിയും പങ്കെടുത്ത വിവാഹത്തിൽ മമിത ബൈജുവും നിറസാന്നിധ്യമായിരുന്നു. അഹാനയുടെ സഹോദരി ദിയയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്.

കോവളത്തെ താജ് റിസോർട്ടിൽ നടന്ന ഇന്റിമേറ്റ് വെഡിംഗിൽ സിനിമയിൽ നിന്നും ദുൽഖർ സൽമാൻ, ഋഷഭ് ഷെട്ടി, മമിത ബൈജു, ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ തുടങ്ങിയവർ അതിഥികളായി എത്തിയിരുന്നു.

സെപ്റ്റംബർ 13-നായിരുന്നു ഇരുവരുടെയും വിവാഹം. ‘‘20-ാം വയസിൽ കണ്ടുമുട്ടി, 30-ാം വയസിൽ വിവാഹം കഴിച്ചു!. എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, എന്റെ സാന്ത്വനം, സന്തോഷം, ഇപ്പോൾ എന്റെ ഭർത്താവും! നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും പതുക്കെയും ഉറപ്പോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു.

ഒരുമിച്ച് പ്രായമാകുന്നതിനും, നമുക്ക് മാത്രമായി ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും... ജീവിതകാലം മുഴുവൻ, അതിനപ്പുറവും നമ്മൾ ഒരേ ടീമായിരിക്കും! എന്നാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവച്ച് കുറിച്ചത്.
Tags : Mamitha Baiju Ahaana' wedding Dulquer Salmaan Rishab Shetty