x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​രി​ഗ​യെ വി​ളി​ച്ച് ക്ഷ​മ പ​റ​ഞ്ഞു; വി​വാ​ദ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ശ​ങ്ക​ർ  


Published: March 16, 2026 10:51 AM IST | Updated: March 16, 2026 10:51 AM IST

മി​മി​ക്രി താ​രം ക​ലാ​ഭ​വ​ൻ സ​രി​ഗ​യ്ക്ക് കൈ​കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ച വീ​ഡി​യോ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ ശ​ങ്ക​ർ. സ​രി​ഗ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​ന്ന​ത് വെ​റും തെ​റ്റി​ദ്ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി.

കൊ​ച്ചി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ ന​ട​ന്ന ദേ​ശീ​യ ക​ലാ​സം​സ്കൃ​തി​യു​ടെ പു​ര​സ്കാ​ര ച​ട​ങ്ങാ​ണ് വി​വാ​ദ​ത്തി​ലേ​യ്ക്ക് ശ​ങ്ക​റി​നെ എ​ത്തി​ച്ച​ത്. സ​രി​ഗ​യ്ക്ക് അ​വാ​ർ​ഡ് കൈ​മാ​റു​ന്ന​തി​നി​ടെ ശ​ങ്ക​ർ ഹ​സ്ത​ദാ​നം നി​ര​സി​ച്ചു എ​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ൽ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ മ​റ്റൊ​ന്നാ​ണെ​ന്ന് ശ​ങ്ക​ർ പ​റ​യു​ന്നു. സി​നി​മ​യി​ൽ എ​ത്തി​യി​ട്ട് 45 വ​ർ​ഷ​ത്തോ​ള​മാ​യെ​ന്നും ഇ​തു​വ​രെ ആ​രെ​യും ഇ​ൻ​സ​ൾ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ​ത്ത​ന്നെ സ​രി​ഗ​യെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ച​താ​യും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

‘ന​മ​സ്കാ​രം, ഇ​ന്ന​ലെ ഉ​ണ്ടാ​യ ഒ​രു ചെ​റി​യ തെ​റ്റി​ദ്ധാ​ര​ണ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ ഈ ​വീ​ഡി​യോ ചെ​യ്യു​ന്ന​ത്. ര​ണ്ടു മൂ​ന്നു ദി​വ​സം മു​ൻ​പ് ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ ഒ​രു പ​രി​പാ​ടി ന​ട​ന്നു. അ​വി​ടെ വ​ച്ച്  ന​ട​ന്ന ച​ട​ങ്ങി​ൽ എ​നി​ക്ക് ദ്രോ​ണ അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു. എ​ന്നെ കൂ​ടാ​തെ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു, അ​വ​ർ​ക്കും അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു. അ​തി​ൽ ക​ലാ​ഭ​വ​ൻ സ​രി​ഗ​ക്കും ഒ​രു അ​വാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഞാ​ൻ അ​വ​ർ​ക്ക് കൈ ​കൊ​ടു​ത്തി​ല്ല എ​ന്ന ത​ര​ത്തി​ൽ ഒ​രു വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സ​ത്യ​ത്തി​ൽ അ​തൊ​രു വ​ലി​യ തെ​റ്റി​ദ്ധാ​ര​ണ ആ​ണ്.

വി​ന​യ​ൻ സാ​ർ അ​വാ​ർ​ഡ് ന​ൽ​കി​യ ശേ​ഷം സ​രി​ഗ എ​നി​ക്ക് കൈ ​ത​രാ​ൻ തു​ട​ങ്ങി​യി​ട്ട് എ​ന്‍റെ കാ​ല് തൊ​ട്ട് ന​മ​സ്ക​രി​ക്കാ​ൻ വ​രി​ക​യും അ​വ​ർ കാ​ല് പി​ടി​ക്കാ​ൻ ആ​ഞ്ഞ​പ്പോ​ൾ ഞാ​ൻ കൈ​ക​ൾ ചേ​ർ​ത്തു​പി​ടി​ച്ച് അ​നു​ഗ്ര​ഹി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​താ​ണ് ഞാ​ൻ ഉ​ദേ​ശി​ച്ച​ത് അ​ല്ലാ​തെ കൈ ​കൊ​ടു​ക്കാ​തി​രു​ന്ന​ത​ല്ല. ഞാ​ൻ ഇ​തി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ത്തി​നൊ​ന്നും വ​രു​ന്നി​ല്ല.  

സി​നി​മ​യി​ൽ വ​ന്നി​ട്ട് ഇ​പ്പോ​ൾ പ​ത്തു 45 വ​ർ​ഷ​ത്തോ​ള​മാ​യി. ഇ​തു​വ​രെ ഞാ​ൻ ആ​രെ​യും ഇ​ൻ​സ​ൾ​ട്ട് ചെ​യ്തി​ട്ടി​ല്ല, എ​ല്ലാ​വ​രോ​ടും സ​ഹ​ക​രി​ച്ചാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഏ​താ​യാ​ലും ഇ​തൊ​രു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ പ്ര​ചാ​ര​ണ​മാ​യി​പ്പോ​യി. 

അ​തൊ​രു തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്. ഇ​ന്ന​ലെ ഞാ​ൻ സ​രി​ഗ​യെ വി​ളി​ച്ചി​രു​ന്നു. ഞ​ങ്ങ​ൾ കു​റ​ച്ചു​നേ​രം സം​സാ​രി​ക്കു​ക​യും കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഞാ​ൻ അ​വ​രോ​ട് സോ​റി​യും പ​റ​ഞ്ഞു. എ​ല്ലാ​വ​ർ​ക്കും ന​ന്ദി.’’​ശ​ങ്ക​ർ പ​റ​ഞ്ഞു. 

കൊ​ച്ചി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ടെ ന​ട​ൻ ശ​ങ്ക​റും ക​ലാ​ഭ​വ​ൻ സ​രി​ഗ​യും ത​മ്മി​ലു​ണ്ടാ​യ ഒ​രു വീ​ഡി​യോ ദൃ​ശ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

പു​ര​സ്കാ​രം സ്വീ​ക​രി​ച്ച ശേ​ഷം സ​രി​ഗ കൈ​നീ​ട്ടി​യെ​ങ്കി​ലും ശ​ങ്ക​ർ അ​ത് നി​ര​സി​ച്ച് കൈ​ക​ൾ പി​ൻ​വ​ലി​ച്ചു എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം.

പൊ​തു​വേ​ദി​യി​ൽ ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ ന​ട​ൻ കാ​ണി​ച്ചി​ല്ലെ​ന്നും സ​രി​ഗ​യെ ഇ​ത് പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നു​മാ​യി​രു​ന്നു വി​മ​ർ​ശ​നം. എ​ന്നാ​ൽ ഈ ​സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ശ​ങ്ക​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Tags : kalabhavan sariga sankar issue

Recent News

Corehub Up