x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​തി​ക്കു​ക എ​ന്ന​ത് അ​യാ​ളു​ടെ ര​ക്ത​ത്തി​ലു​ള്ള​താ​ണ്, നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​തി​ന്‍റേ​താ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കും: ഖു​ശ്ബു   


Published: May 20, 2026 10:34 AM IST | Updated: May 20, 2026 10:35 AM IST

ത​ന്നെ ഉ​ന്ന​മി​ട്ട് ഇ​ഡ്ഡ​ലി ന​ടി എ​ന്ന് ര​വി മോ​ഹ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ ന​ടി ഖു​ശ്ബു രം​ഗ​ത്ത്. വി​ശ്വാ​സ​വ​ഞ്ച​ന കാ​ണി​ക്കു​ന്ന​വ​ർ അ​ത് ര​ക്ത​ത്തി​ൽ ഉ​ള്ള​താ​ണെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ന്ന​വ​ർ​ക്ക് അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഖു​ശ്ബു ത​ന്‍റെ കു​റി​പ്പി​ലൂ​ടെ പ​റ​ഞ്ഞു.

‘‘ബൈ​ബി​ൾ വ​ച​ന​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്ന് പ​റ​യു​ന്ന​വ​ർ ഒ​രു​കാ​ര്യം മ​ന​സി​ലാ​ക്ക​ണം നി​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത​ത് ഒ​ന്നും കൈ​ക്ക​ലാ​ക്ക​രു​ത്. നി​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് നി​ങ്ങ​ളെ​ന്താ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​ത്.

ഒ​രാ​ൾ വി​ശ്വാ​സ​വ​ഞ്ച​ന കാ​ണി​ക്കു​ന്ന​തി​ലും മോ​ഷ്ടി​ക്കു​ന്ന​തി​ലും അ​ദ്ഭു​ത​പ്പെ​ടാ​നൊ​ന്നു​മി​ല്ല. ച​തി​ക്കു​ക എ​ന്ന​ത് ത​ങ്ങ​ളു​ടെ ര​ക്ത​ത്തി​ൽ ഉ​ള്ള​താ​ണെ​ന്ന് അ​വ​ർ വീ​ണ്ടും തെ​ളി​യി​ക്കു​ക​യാ​ണ്. വ​ഞ്ച​ന​യു​ടെ ലോ​ക​മാ​ണ് അ​വ​ർ​ക്ക് ഏ​റ്റ​വും സു​ഖ​ക​ര​മാ​യ ഇ​ടം.

ത​ന്‍റെ യ​ഥാ​ർ​ഥ സ്വ​ഭാ​വം പു​റ​ത്തെ​ടു​ത്ത്, താ​ൻ ഏ​ത് നി​ല​വാ​ര​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് ലോ​ക​ത്തി​ന് കാ​ണി​ച്ചു​ത​ന്ന ആ ​ഒ​രു മ​നു​ഷ്യ​ത്വ​ര​ഹി​ത​നെ കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല.

എ​ന്നാ​ൽ, അ​ണി​യ​റ​യി​ൽ ഒ​ളി​ച്ചി​രു​ന്ന് ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് സം​സാ​രി​ക്കാ​ൻ വേ​ദി​യൊ​രു​ക്കി ന​ൽ​കി​യ ആ​ളെ​യാ​ണ് ഞാ​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്. നി​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് അ​തി​ന്‍റേ​താ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും നി​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ന്ന മു​റി​വു​ക​ൾ ഒ​രു ആ​യു​സു​ട​നീ​ളം നി​ല​നി​ൽ​ക്കു​മെ​ന്നും ഓ​ർ​ക്കു​ക. 

ഓ​ർ​ക്കു​ക, ഹൃ​ദ​യ​വി​ശു​ദ്ധി​യും ശു​ദ്ധ​മാ​യ ചി​ന്ത​ക​ളു​മു​ള്ള​വ​ർ ദൈ​വ​ത്തോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​മെ​ന്നാ​ണ് ബൈ​ബി​ൾ പ​റ​യു​ന്ന​ത്.’’  ഖു​ശ്‌​ബു കു​റി​ച്ചു. 

ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ര​വി മോ​ഹ​ൻ ഖു​ശ്ബു​വി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചെ​ത്തി​യ​ത്.

ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​തി​ന് പി​ന്നി​ൽ മൂ​ന്ന​ക്ഷ​ര​മു​ള്ള ഒ​രു 'ഇ​ഡ്ഡ​ലി ന​ടി'​യാ​ണെ​ന്നും, ഫെ​മി​നി​സ​ത്തി​ന്‍റെ മ​റ​വി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ഇ​വ​ർ മു​ൻ​പും പ​ല പ്ര​മു​ഖ ന​ട​ന്മാ​രു​ടെ​യും ദാ​മ്പ​ത്യം ത​ക​ർ​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

ര​വി മോ​ഹ​ന്‍റെ മു​ൻ​ഭാ​ര്യ ആ​ർ​തി​യു​മാ​യി വ​ള​രെ അ​ടു​ത്ത സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ് ഖു​ശ്ബു.

Tags : Khushbu Sundar ravi mohan

Recent News

Corehub Up