x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തൊ​രു പ​ച്ച​ക്ക​ള്ളം; മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​റ​പ​ട​ക​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ​ക്കെ​തി​രെ മാ​ധ​വ്


Published: February 7, 2026 09:41 AM IST | Updated: February 7, 2026 09:41 AM IST

ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​നും സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നു​മാ​യ മാ​ധ​വ് സു​രേ​ഷ്. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ് താ​ര​ത്തി​ന്‍റെ രൂ​ക്ഷ​പ്ര​തി​ക​ര​ണം.

ക​ള്ളം പ​റ​ഞ്ഞ​തി​നും ഒ​രാ​ളെ അ​നാ​വ​ശ്യ​മാ​യി കു​ഴ​പ്പ​ത്തി​ൽ ചാ​ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്ക​ണ​മെ​ന്ന് മാ​ധ​വ് സു​രേ​ഷ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പ​റ​ഞ്ഞു.

‘ചി​ല ആ​ളു​ക​ൾ​ക്ക് ഇ​ര ച​മ​യാ​ൻ വ​ലി​യ ഇ​ഷ്ട​മാ​ണ്, എ​ന്തൊ​രു പ​ച്ച​ക്ക​ള്ളം. ക​ള്ളം പ​റ​ഞ്ഞ​തി​നും ഒ​രാ​ളെ അ​നാ​വ​ശ്യ​മാ​യി കു​ഴ​പ്പ​ത്തി​ൽ ചാ​ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​നും അ​യാ​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്ക​ണം.’​അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വ് ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ പ്ര​തി​ക​ര​ണം പ​ങ്കു​വ​ച്ചാ​യി​രു​ന്നു മാ​ധ​വി​ന്‍റെ വാ​ക്കു​ക​ൾ.

മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​ർ ത​ങ്ങ​ളെ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വാ​ക്ക​ൾ ആ​രോ​പി​ച്ച​ത്. ‘‘ട്രി​വാ​ൻ​ഡ്രം ക്ല​ബ്ബി​ൽ നി​ന്നും കാ​ർ ഇ​റ​ങ്ങി വ​രു​ന്ന ഹെ​ഡ്‌​ലൈ​റ്റ് ന​മ്മ​ൾ ക​ണ്ടു, ആ​ദ്യ​മേ ഹോ​ൺ അ​ടി​ച്ചു ക​യ​റി അ​ടു​ത്തെ​ത്താ​റാ​യ​പ്പോ​ൾ ഈ ​കാ​ർ പെ​ട്ടെ​ന്ന് ഇ​ടി​ച്ചു ക​യ​റി ഞ​ങ്ങ​ളെ നി​ര​ക്കി കൊ​ണ്ടു​പോ​യി. എ​ന്നി​ട്ട് ഒ​റ്റ പോ​ക്കാ​യി​രു​ന്നു. കു​റ​ച്ചു​നേ​രം റോ​ഡി​ൽ കി​ട​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ആ​ളു​ക​ൾ ഓ​ടി വ​ന്ന​ത്.’’​യു​വാ​വി​ന്‍റെ വാ​ക്കു​ക​ൾ.

അ​തേ​സ​മ​യം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ വാ​ഹ​നം വ​ള​രെ സാ​വ​ധാ​ന​മാ​ണ് ഇ​ൻ​ഡി​ക്കേ​റ്റ​റി​ട്ട് തി​രി​യു​ന്ന​ത്. എ​ന്നാ​ൽ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കു​ണ്ടാ​യി​രു​ന്ന​ത്.

Tags : Madhav suresh ManiyanPillai Raju car accident

Recent News

Corehub Up