സൂരജ് നമ്പ്യാരുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് നടി മൗനി റോയ്. ഇരുവരും ഒരുമിച്ച് പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിലാണ് വിവാഹമോചനം സ്ഥിരീകരിച്ചിരിക്കുന്നത്. പരസ്പര ധാരണയോടെയാണ് പിരിയാനുളള തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
മൗനി റോയി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
''ചില മാധ്യമങ്ങൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് അനാവശ്യമായി നുഴഞ്ഞുകയറുന്നത് വളരെ നിരാശാകരമാണ്. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായും കാര്യങ്ങൾ സ്വകാര്യമായും സൗഹാർദ്ദപരമായും കൈകാര്യം ചെയ്യുകയാണെന്നും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സാങ്കൽപ്പികമായ വിവരണങ്ങളും നഗ്നമായ നുണകളും പ്രചരിപ്പിച്ചുകൊണ്ട് ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ശ്രമിച്ചിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളിൽ മുന്നോട്ട് പോകാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഈ ഘട്ടത്തെ ശ്രദ്ധയോടും സ്വകാര്യമായും കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വരും കാലങ്ങളിലും ഞങ്ങളുടെ സൗഹൃദം നിലനിർത്താൻ ഞങ്ങൾ ശ്രമിക്കും.
ഞങ്ങളുടെ സ്വകാര്യതയോട് നിങ്ങൾ കാണിക്കുന്ന ബഹുമാനത്തെയും ഈ സമയത്ത് ഞങ്ങൾക്ക് നൽകിയ തുടർച്ചയായ പിന്തുണയെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. മൗനി & സൂരജ്''.
മൗനി റോയിയും മലയാളി കൂടിയായ ഭര്‍ത്താവ് സൂരജ് നമ്പ്യാരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹത്തിലേക്ക് എത്തിയത്.
വിവാഹ ഫോട്ടോകളടക്കം ഇരുവരും അക്കൗണ്ടുകളിൽ നിന്ന് നീക്കിയിരുന്നു. മൗനി റോയിയുടെ അടുത്ത സുഹൃത്തായ ദിഷ പഠാണിയും സൂരജിനെ അൺഫോളോ ചെയ്തിരുന്നു.
വിവാഹമോചന വാർത്തകൾ ഉയർന്നതോടെ സൂരജ് ഇൻസ്റ്റഗ്രാം ഡിആക്ടിവേറ്റ് ചെയ്തു. 2025 ജനുവരിയിലായിരുന്നു ഇരുവരും അവസാനമായി ഒരു വേദിയിൽ ഒന്നിച്ചെത്തിയത്.
Tags : Mouni Roy divorce movie news