പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു.
‘ഒടിയൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.
സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്ലൈൻ.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്.
റെഡ് റെയ്ൻ, ഭൂതകാലം, ഡയീസ് ഈറൈ എന്നീ സിനിമകൾക്കുശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ നോക്കികാണുന്നത്.
മോഹൻലാല്‍ നായകനായി ഇതിനു മുമ്പ് ‘ഒടിയൻ’ എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണൻ തിരക്കഥ എഴുതിയ സിനിമ ശ്രീകുമാർ മേനോൻ ആയിരുന്നു സംവിധാനം ചെയ്തത്. മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മഞ്ജു വാരിയർ ആയിരുന്നു നായിക.
Tags : odiyan rahul sadashivan prithviraj manju warrier