x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​തി​ൽ തേ​ൻ മ​ഴ​യാ​യി പാ​ടൂ കാ​റ്റേ..​ക​ട​ലേ...​ഒ​എ​ൻ​വി കു​റു​പ്പി​ന്‍റെ 95-ാം ജ​ന്മ ജ​യ​ന്തി നാ​ളെ

എ​സ്. മ​ഞ്ജു​ളാ​ദേ​വി
Published: May 26, 2026 12:41 PM IST | Updated: May 26, 2026 12:41 PM IST

1955 ൽ ​കാ​ലം മാ​റു​ന്നു എ​ന്ന സി​നി​മ​യി​ലെ "ആ ​മ​ല​ർ പൊ​യ്ക​യി​ൽ...' എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് ഒ​എ​ൻ​വി പ​ദ​മൂ​ന്നു​ന്ന​ത്. ത​ല​മു​ടി ന​ടു​വി​ലൂ​ടെ പ​കു​ത്ത്, ചു​ണ്ടി​ൽ ഒ​രു ന​നു​ത്ത പു​ഞ്ചി​രി​യു​മാ​യെ​ത്തി​യ യു​വ ക​വി​യു​ടെ കൈ ​പി​ടി​ച്ച് ഒ​പ്പം വ​ന്ന​ത്, മെ​ലി​ഞ്ഞ് നീ​ണ്ട, ഇ​രു​ണ്ട നി​റ​മു​ള്ള ഒ​രു യു​വാ​വാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ക​ർ​ണാ​ട​ക സം​ഗീ​ത ക​ച്ചേ​രി​ക​ൾ ന​ട​ത്തി​യി​രു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ പേ​രു പ​ര​വൂ​ർ ദേ​വ​രാ​ജ​ൻ.

ഇ​രു​വ​രും ചേ​ർ​ന്ന് മ​ല​യാ​ള നാ​ട​ക ലോ​ക​ത്തി​നു സ​മ്മാ​നി​ച്ച "പൊ​ന്ന​രി​വാ​ൾ അ​മ്പി​ളി​യി​ൽ ക​ണ്ണെ​റി​യു​ന്നോ​ളെ...' അ​ന്ന് കേ​ര​ള​മാ​കെ അ​ല​യ​ടി​ക്കു​ക​യാ​ണ്. കാ​ലം മാ​റി​യ​പ്പോ​ൾ യു​വ ക​വി​യും സം​ഗീ​ത​സം​വി​ധാ​യ​ക​നും "നാ​ളെ​യു​ടെ ഗാ​ട്ടു​കാ​രാ​യി..' ഇ​തി​ഹാ​സ​ങ്ങ​ളാ​യി. എ​ത്ര​യെ​ത്ര അ​ന​ശ്വ​ര ഗാ​ന​ങ്ങ​ളാ​ണ് പി​ന്നീ​ട് ഒ​ന്നി​ച്ച് ചേ​ർ​ന്ന് ഇ​വ​ർ സ്യ​ഷ്ടി​ച്ച​ത്! കെ.​രാ​ഘ​വ​ൻ, ദ​ക്ഷി​ണാ​മൂ​ർ​ത്തി, ബാ​ബു​രാ​ജ്, എം.​കെ. അ​ർ​ജു​ന​ൻ, സ​ലി​ൽ ചൗ​ധ​രി, എം.​ബി.​എ​സ്, ബോം​ബെ ര​വി... അ​ങ്ങ​നെ എ​ത്ര​യോ സം​ഗീ​ത പ്ര​തി​ഭ​ക​ൾ പി​ന്നെ ഒ​എ​ൻ​വി​യു​മാ​യി കൈ​കോ​ർ​ത്തൂ.​അ​ത് മ​ല​യാ​ള​ത്തി​ന്‍റെ പൊ​ൻ വ​സ​ന്ത​കാ​ലം!

ര​ണ്ടാം​നി​ര​യി​ലെ സം​ഗീ​ത സം​വി​ധാ​യ​ക​രി​ൽ ജോ​ൺ​സ​ൻ, ശ്യാം, ​എം.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ... അ​ങ്ങ​നെ നീ​ണ്ട ഗാ​ന കൂ​ട്ടാ​യ്മ​ക​ൾ. മോ​ഹ​ൻ സി​ത്താ​ര​യും, എം. ​ജ​യ​ച​ന്ദ്ര​നും ആ​റ് പ​തി​റ്റാ​ണ്ടു​ക​ൾ നി​ല​യ്ക്കാ​ത്ത ആ ​ഗാ​ന സ​പ​ര്യ​യി​ൽ ഇ​ഴ​ചേ​ർ​ന്നു.​നാ​ലു ത​ല​മു​റ​ക​ളു​ടെ കാ​തി​ൽ തേ​ൻ​മ​ഴ​യാ​യി ഒ​എ​ൻ​വി മാ​റി...

"പൊ​യ​റ്റി​ക്ക​ൽ ജീ​നി​യ​സ് 'എ​ന്ന് പ്ര​ഫ. ഒ​എ​ൻ​വി കു​റു​പ്പി​നെ വി​ശേ​ഷി​പ്പി​ച്ച​ത് പ്ര​ശ​സ്ത സാ​ഹി​ത്യ നി​രൂ​പ​ക​ൻ കെ.​പി. അ​പ്പ​നാ​ണ്. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ​ത്യ​മാ​ണ​ത്. ജ്ഞാ​ന​പീ​ഠം ക​യ​റി​യ, വി​ശ്വ​മാ​ന​വി​ക​ത​യു​ടെ ക​വി യു​ടെ ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ക​വി​യെ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ തു​ന്നി​ച്ചേ​ർ​ത്തു! ഐ​ടി പ്ര​ഫ​ഷ​ണ​ലും ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​യും ഇ​ന്ന് ഒ​രു പോ​ലെ അ​രി​കി​ൽ നീ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ... എ​ന്ന ഗാ​നം കേ​ട്ട് ആ​ത്മ നി​ർ​വൃ​തി കൊ​ള്ളു​ന്നു​ണ്ട്. ടെ​റ​സി​ൽ ആ​കാ​ശ​ത്തി​ലെ ന​ക്ഷ​ത്ര​ങ്ങ​ളെ നോ​ക്കി​ക്കി​ട​ന്ന് "അ​രി​കി​ൽ നീ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ...' എ​ന്ന ഗാ​നം മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ കേ​ൾ​ക്കു​ന്നു​മു​ണ്ട്!

പ്ര​ണ​യ​ത്തെ ഇ​ത്ര​മാ​ത്രം മൃ​ദു​ല​മാ​ക്കി​യ മ​റ്റൊ​രു ഗാ​ന​ര​ച​യി​താ​വ് ഉ​ണ്ടോ എ​ന്ന് സം​ശ​യ​മാ​ണ്. വ​യ​ലാ​റി​ന്‍റെ​യും പി. ​ഭാ​സ്ക​ര​ന്‍റെ​യും ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ​യും അ​ന​ശ്വ​ര പ്ര​ണ​യ ഗാ​ന​ങ്ങ​ൾ മ​റ​ന്നു കൊ​ണ്ട​ല്ല. എ​ങ്കി​ലും പ​റ​യാ​തെ വ​യ്യ. ഒ​രു സോ​ഫ്ട് ട​ച്ച് ഉ​ണ്ട് ഒ.​എ​ൻ.​വി യു​ടെ പ്ര​ണ​യ ഗാ​ന​ങ്ങ​ളി​ൽ... അ​താ​യ​ത് "ന​ഖ​മു​ന​ക​ൾ' ഇ​ല്ല എ​ന്നു പ​റ​യാം.

ഒ​എ​ൻ​വി ത​ന്നെ എ​ഴു​തി​യ​തു പോ​ലെ "ത​ര​ള ക​പോ​ല​ങ്ങ​ൾ നു​ള്ളി നോ​വി​ക്കാ​തെ... ത​ഴു​കാ​തെ നോ​ക്കി നി​ല്ക്കു​ന്ന' പ്ര​ണ​യ സാ​ന്ദ​ര്യം.

പ്ര​ണ​യി​നി​യു​ടെ ആ​ത്മാ​വി​നെ സ്പ​ർ​ശി​ക്കു​ന്ന​തു കൊ​ണ്ടു​ത​ന്നെ​യാ​വും ഇ​ങ്ങ​നെ​യു​ള്ള നോ​ക്കി നി​ൽ​ക്ക​ൽ മ​നോ​ഹ​ര​ങ്ങ​ളാ​യ പ​ല ഒ​എ​ൻ​വി ഗാ​ന​ങ്ങ​ളി​ലു​മു​ണ്ട്.

എം.​ജി.​ശ്രീ​കു​മാ​ർ പാ​ടി​യ പൂ​മ​ക​ൾ വാ​ഴു​ന്ന കോ​വി​ലി​ൽ.. എ​ന്ന ഗാ​നം ത​ന്നെ എ​ടു​ക്കാം...

"ക​ന്നി​ത്തെ​ളി മ​ഴ പെ​യ്ത നേ​രം
എ​ന്‍റെ മു​ന്നി​ൽ നീ ​ആ​കെ കു​തി​ർ​ന്നു നി​ന്നു
നേ​ർ​ത്തൊ​രു ല​ജ്ജ​യാ​ൽ മൂ​ടി​യോ​രാ
മു​ഖം ഓ​ർ​ത്ത് ഞാ​നും കു​ളി​രാ​ർ​ന്നു നി​ന്നു...'

നീ​ണ്ട വ​ര​ൾ​ച്ച​യ്ക്കു ശേ​ഷം പെ​യ്ത ക​ന്നി​മ​ഴ​യി​ൽ ആ​കെ കു​തി​ർ​ന്ന്, കാ​മു​ക​നു മു​ന്നി​ൽ നി​ല്ക്കു​ക​യാ​ണ് കാ​മു​കി എ​ന്ന​റി​യു​ക. ല​ജ്ജ കൊ​ണ്ട് മൂ​ടി​യ കാ​മു​കി​യു​ടെ മു​ഖം ഓ​ർ​ത്ത് കു​ളി​ര​ണി​യു​ന്ന കാ​മു​ക​നെ​യാ​ണ് ഇ​വി​ടെ ന​മ്മ​ൾ കാ​ണു​ന്ന​ത്. ( മ​ച്ച​ക​ങ്ങ​ളി​ലെ മ​ഞ്ജു​ശ​യ്യ​യി​ൽ ത​ന്‍റെ ഹൃ​ദ​യ ച​ക്ര​വ​ർ​ത്തി​നി​യെ ല​ജ്ജ കൊ​ണ്ട് മൂ​ടു​ന്ന വ​യ​ലാ​റി​നെ ഇ​വി​ടെ ഓ​ർ​മി​ക്കാം) അ​തു​പോ​ലെ "ഹൃ​ദ​യ​ത്തി​ൻ മ​ധു​പാ​ത്രം നി​റ​യു​ന്നു സ​ഖി നീ ​യെ​ൻ ഋ​തു ദേ​വ​ത​യാ​യി അ​രി​കി​ൽ നി​ല്ക്കെ..'​എ​ന്നെ​ഴു​തു​വാ​നും ഒ​രു പ​ക്ഷേ ഒ​രേ ഒ​രു ഒ​എ​ൻ​വി മാ​ത്രം!

ആ​ഴ​ത്തി​ൽ പ​ഠി​ക്കേ​ണ്ട​താ​ണ് ഒ​എ​ൻ​വി യു​ടെ പ്ര​ണ​യ​ഗീ​തി​ക​ൾ. പ്ര​ത്യേ​കി​ച്ചും പ്ര​ണ​യ​മെ​ന്നാ​ൽ ശ​രീ​ര തൃ​ഷ്ണ​ക​ൾ മാ​ത്രം ആ​ണെ​ന്ന് പ​ല​രും ക​രു​തു​ന്ന പു​തി​യ​കാ​ല ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ!

അ​മ്പ​തു​ക​ളു​ടെ കൃ​ത്യം മ​ധ്യ​ത്തി​ൽ "ആ ​മ​ല​ർ പൊ​യ്ക​യി​ൽ ആ​ടി​ക്ക​ളി​ക്കു​ന്ന കോ​മ​ള​ത്താ​മ​ര പൂ​വി​നെ' കു​റി​ച്ചെ​ഴു​തി​യ അ​തേ പ്ര​ണ​യ​ഭം​ഗി​യോ​ടെ​യാ​ണ് 2016 ലും ​ഒ​എ​ൻ​വി എ​ഴു​തി​യ​ത്. കാ ​ബോ​ജി എ​ന്ന ചി​ത്ര​ത്തി​ൽ എം. ​ജ​യ​ച​ന്ദ്ര​ന്‍റെ സം​ഗീ​ത​ത്തി​ലെ "ന​ട വാ​തി​ൽ തു​റ​ന്നി​ല്ല...' ഉ​ൾ​പ്പെ​ടെ​യു​ള്ള ഗാ​ന​ങ്ങ​ൾ ഒ​എ​ൻ​വി​യു​ടെ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലാ​ണ് ഉ​യി​ർ​കൊ​ണ്ട​ത്!

Tags : birthday music ONV Kurup

Recent News

Corehub Up