നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ എന്ന നായകനായ സുട്ടുവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് ടോവിനോ തോമസ് ആണ്. ഫെബ്രുവരി 13-ന് ചിത്രം റിലീസ് ചെയ്യും.
ഭീഷ്മ പർവ്വം, റാണി പത്മിനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫാന്റസിയും ആക്ഷേപഹാസ്യവും ആണ് ചിത്രത്തിന്റെ പ്രമേയം.
കർഷകത്തൊഴിലാളികളും യുവാക്കളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് സിനിമയുടെ പ്രത്യേകത. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യമായി പ്രേക്ഷകർക്ക് സസ്പെന്സ് നൽകും.
ഗോവ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ തുടങ്ങിയ ചലച്ചിത്ര മേളകളിൽ ചിത്രം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചിരുന്നു. സന്തോഷ് ടി. കുരുവിളയും എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാണ്.
അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം നൽകുന്നു.
വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു.
വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.