വിജയ്യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിഗ്മ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പാട്ട് റിലീസ് ചെയ്തത്.
‘സിഗ്മ സ്റ്റൈൽ’ എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനത്തില്‍ നായകൻ സന്ദീപ് കിഷൻ, നായിക ഫരിയ അബ്ദുള്ള എന്നിവർക്കൊപ്പം സംവിധായകൻ ജേസൺ സഞ്ജയും അഭിനയിച്ചിട്ടുണ്ട്.
തമിഴ്, തെലുങ്ക് എന്നിങ്ങനെ പാട്ടിന്റെ രണ്ട് വേര്‍ഷനുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എസ്. തമൻ ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും.
ഒരു നിധി വേട്ടയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിഗ്മ, ആക്ഷനും കോമഡിയും നിറഞ്ഞ ഹൈസ്റ്റ് ചിത്രമാണ്. സന്ദീപ് കിഷൻ നായകനാകുന്ന ചിത്രത്തിൽ രാജു സുന്ദരം, സമ്പത്ത് രാജ്, ഷിവ് പണ്ഡിറ്റ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ലൈക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങുന്ന ഈ ചിത്രം ജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Tags : Sigma Jason Sanjay Sundeep Kishan