x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​യാ​യാ​ൽ ഞാ​ൻ ത​ന്നെ അ​റി​യി​ക്കും, ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് ഹാ​ക്ക് ചെ​യ്തി​ട്ട​ത്: വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി സ​ജ്ന നൂ​ർ


Published: June 5, 2026 10:08 AM IST | Updated: June 5, 2026 10:57 AM IST

ര​ണ്ട​ര മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യി​ച്ച് റ​സൂ​ൽ പൂ​ക്കൂ​ട്ടി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പം പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് അ​റി​വോ​ടെ​യ​ല്ലെ​ന്ന് ന​ടി സ​ജ്ന നൂ​ർ. 

ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് ആ​രോ ഹാ​ക്ക് ചെ​യ്തെ​ന്നാ​ണ് സ്ജ​ന​യു​ടെ വി​ശ​ദീ​ക​ര​ണം. വീ​ണ്ടെ​ടു​ത്ത ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് സ​ജ്ന സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 

‘‘എ​ന്‍റെ കു​റ​ച്ച് വി​വാ​ദ വീ​ഡി​യോ​ക​ള്‍ ഇ​പ്പോ​ള്‍ വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​റേ ഫോ​ട്ടോ​സും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ​ച്ചി​ട്ട്. ഈ ​അ​ക്കൗ​ണ്ട് എ​നി​ക്ക് കി​ട്ടി​യി​ട്ട് കു​റ​ച്ച് സ​മ​യ​മെ ആ​യി​ട്ടു​ള്ളൂ. എ​ന്‍റെ അ​ക്കൗ​ണ്ട് ഹാ​ക്കാ​യി പോ​യേ​ക്കു​വാ​യി​രു​ന്നു.

എ​നി​ക്ക​റി​യ​ത്തി​ല്ല എ​ങ്ങ​നെ ഹാ​ക്ക് ആ​യെ​ന്ന്. എ​നി​ക്ക് ഓ​പ്പ​ണ്‍ ചെ​യ്യാ​ന്‍ പ​റ്റു​ന്നി​ല്ല. ഈ ​വാ​ര്‍​ത്ത ഞാ​ന്‍ അ​റി​യു​ന്ന​ത് സു​ഹൃ​ത്തു​ക്ക​ള്‍ എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ച​പ്പോ​ഴാ​ണ്.

കാ​ര്യ​ങ്ങ​ള്‍ തി​ര​ക്കി, ലി​ങ്ക് ഇ​ട്ട് ത​ന്ന​പ്പോ​ഴാ​ണ് ഞാ​നി​ത് അ​റി​യു​ന്ന​ത്. എ​ന്‍റെ അ​ക്കൗ​ണ്ട് ഡീ​ല്‍ ചെ​യ്യു​ന്ന​ത് ഷാ​ലു ആ​ണ്. ഇ​ങ്ങ​നെ ഒ​രു കാ​ര്യ​മു​ണ്ട്, എ​നി​ക്ക് അ​ക്കൗ​ണ്ട് ഓ​പ്പ​ണാ​വു​ന്നി​ല്ല നീ ​നോ​ക്കെ​ന്ന് പ​റ​ഞ്ഞു

അ​വ​ള്‍​ക്കും അ​ത് ഓ​പ്പ​ണാ​ക്കാ​ന്‍ പ​റ്റി​യി​ല്ല. അ​വ​സാ​നം എ​ന്തൊ​ക്കെ​യോ ചെ​യ്ത് റി​ക്ക​വ​ര്‍ ചെ​യ്ത് എ​ടു​ത്ത​താ​ണ്. അ​തി​ല്‍ വ​ന്ന പോ​സ്റ്റു​ക​ളെ​ല്ലാം ഞ​ങ്ങ​ള്‍ ഡി​ലീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. വൃ​ത്തി​ക്കെ​ട്ട രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക​യാ​ണ്.

ദ​യ​വ് ചെ​യ്ത് എ​ന്നെ കൊ​ല്ലാ​ക്കൊ​ല ചെ​യ്യ​രു​ത്. ഞാ​നി​ത് കേ​സ് കൊ​ടു​ക്കും. എ​ന്നെ​യും അ​ദ്ദേ​ഹ​ത്തെ​യും വ​ച്ച് ഒ​രു​പാ​ട് വൃ​ത്തി​കെ​ട്ട രീ​തി​യി​ല്‍ വീ​ഡി​യോ​ക​ള്‍ ചെ​യ്യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഞാ​ന്‍ ഇ​ത് പ​റ​യു​ന്ന​ത്.

ഇ​ങ്ങ​നെ ഒ​രു വി​ഡി​യോ ചെ​യ്യാ​ൻ പ​റ്റി​യ അ​വ​സ്ഥ​യി​ലു​മ​ല്ല ഞാ​ന്‍. ഞാ​ന്‍ അ​ങ്ങേ​യ​റ്റം ത​ള​ര്‍​ന്നി​രി​ക്കു​വാ​ണ്. ഒ​ന്ന് റി​ക്ക​വ​റാ​യി വ​രു​ന്ന​തെ ഉ​ള്ളൂ.

ഓ​രോ ട്രോ​മ​യി​ല്‍ നി​ന്നും റി​ക്ക​വ​റാ​കു​ന്ന​തെ ഉ​ള്ളൂ. ആ​ര് കൊ​ല്ലാ​ക്കൊ​ല ചെ​യ്താ​ലും എ​ന്‍റെ മ​ക്ക​ള്‍​ക്ക് വേ​ണ്ടി ഞാ​ന്‍ ജീ​വി​ക്കും. ഇ​താ​രാ​ണെ​ന്ന് ഞാ​ന്‍ പ​റ​യു​ന്നി​ല്ല. നാ​ളെ പ​രാ​തി കൊ​ടു​ത്ത് ആ​ളെ ക​ണ്ടു​പി​ടി​ക്കും.

ആ​ര് ചെ​യ്താ​ലും അ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രും. എ​നി​ക്ക് കു​ട്ടി​യാ​യാ​ലും വി​വാ​ഹം ക​ഴി​ച്ചാ​ലും ഞാ​ൻ പ​റ​യും. ഞാ​ൻ വി​ഡി​യോ​യി​ലൂ​ടെ ത​ന്നെ നി​ങ്ങ​ളെ അ​റി​യി​ക്കും. അ​തു​വ​രെ ആ​രും വി​ശ്വ​സി​ക്ക​രു​ത്. ഉ​പ​കാ​രം ചെ​യ്തി​ല്ലെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്ക​രു​ത്. ഇ​ത് ചെ​യ്ത​ത് ആ​രാ​യാ​ലും അ​ത് ഞാ​ന്‍ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രും. നി​മ​യ​മ​ത്തി​ന്‍റെ വ​ഴി​യെ ഞാ​ൻ നീ​ങ്ങി​ക്കോ​ളാം’’. സ​ജ്ന വി​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Tags : Sajna Noor pregnant Instagram post rasool pookkutty

Recent News

Corehub Up