സൂരിയെ കേന്ദ്രകഥാപാത്രമാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' സെപ്റ്റംബർ 10-ന് പ്രദർശനത്തിനെത്തി. 'സെൽഫി'ക്ക് ശേഷം മതിമാരൻ ഒരുക്കിയ ഈ ആക്ഷൻ ഡ്രാമ ചിത്രം തമിഴ്നാടിന്റെ 100 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്ത് നടക്കുന്ന പരമ്പരാഗത ബോട്ട് മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
കടലോരത്തെ മത്സ്യബന്ധന സംഘത്തിന്റെ നായകനെയാണ് ചിത്രത്തിൽ 'മണ്ടാടി' എന്ന് വിശേഷിപ്പിക്കുന്നത്. സൂരിയുടെ വേറിട്ട മാസ് പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മലയാളി താരം മഹിമ നമ്പ്യാർ നായികയാകുന്ന ചിത്രത്തിൽ തെലുങ്ക് നടൻ സുഹാസ് വില്ലൻ വേഷത്തിലെത്തുന്നു.
കൂടാതെ സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച ചിത്രം തമിഴിലും തെലുങ്കിലും ഒരേസമയമാണ് റിലീസ് ചെയ്തത്.
തമിഴ്നാട്ടിൽ റെഡ് ജയന്റ് മൂവീസും കേരളത്തിൽ ശ്രീ ഗോകുലം മൂവീസുമാണ് വിതരണാവകാശം സ്വന്തമാക്കിയത്. ഐമാക്സ് ഫോർമാറ്റിലും ലഭ്യമായ ഈ ചിത്രം ആഗോളതലത്തിൽ 112 കോടി രൂപയുടെ കളക്ഷൻ നേടി തിയേറ്ററുകളിൽ വൻ മുന്നേറ്റമാണ് നടത്തിയത്.
ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് കുമാർ സംഗീതവും എസ് ആർ കതിർ ക്യാമറയും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
Tags : MandaadiMovie SooriMass ActionDrama IMAXRelease TamilMovies2026