x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ്റ​യു​ടെ കോ​ലം ക​ത്തി​ച്ച സം​ഭ​വം; സം​ഘാ​ട​ക​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി

വെബ് ഡെസ്‌ക്
Published: October 21, 2026 10:54 AM IST | Updated: October 21, 2026 10:54 AM IST

പാ​റ്റ​യു​ടെ കോ​ലം ക​ത്തി​ച്ചപ്പോൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​റ്റ​യു​ടെ കോ​ലം ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് സം​ഘാ​ട​ക​ർ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി രം​ഗ​ത്ത്. എ​എ​പി ഡ​ൽ​ഹി അ​ധ്യ​ക്ഷ​ൻ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് ആ​ണ് സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ഡ​ൽ​ഹി ല​ഫ്. ഗ​വ‍​ർ​ണ​ർ ത​ര​ൺ​ജി​ത്ത് സിം​ഗ് സ​ന്ധു​വി​നും ഡ​ൽ​ഹി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ​ക്കു​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​വ​ണ​ൻ, കും​ഭ​ക‍​ർ​ണ​ൻ, മേ​ഘ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ കോ​ല​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് പാ​റ്റ​യു​ടെ കോ​ല​വും ക​ത്തി​ച്ച​ത്.

ബി​ജെ​പി എം​എ​ൽ​എ അ​ശോ​ക് ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ശ്രീ ​കേ​ശ​വ് രാം​ലീ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. ഡ​ൽ​ഹി മ​ന്ത്രി ക​പി​ൽ മി​ശ്ര ആ​ണ് പാ​റ്റ​യു​ടെ കോ​ല​ത്തി​ന് തീ ​കൊ​ളു​ത്തി​യ​ത്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ‌ മ​നഃ​പൂ​ർ​വം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യും പ​വി​ത്ര​മാ​യ ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ദ്വേ​ഷം വ​ള​ർ‌​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.

Tags : AamAadmiParty Cockroach NewDelhi NewsUpdate Headlines Deepika

Recent News

Corehub Up