x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​ക താ​രി​ഫ് ഇ​ന്ത്യ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന​ല്ല; ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​ണ് അ​മേ​രി​ക്ക​യെ​ന്ന് മാ​ർ​ക്കോ റൂ​ബി​യോ

വെബ് ഡെസ്‌ക്
Published: October 21, 2026 07:01 AM IST | Updated: October 21, 2026 07:01 AM IST

മാ​ർ​ക്കോ റൂ​ബി​യോ

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നു​ള്ള അ​ധി​ക താ​രി​ഫ് ഇ​ന്ത്യ​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​ന​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ. നി​യ​മം പാ​സാ​ക്കി​യ​ത് റ​ഷ്യ-​യു​ക്രൈ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ലി​യ പ്ര​തി​സ​ന്ധി രാ​ജ്യ​ത്തു​ണ്ടാ​ക്കി​യ തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ത്യ​യ്ക്ക് ദോ​ഷ​ക​ര​മാ​കി​ല്ലെ​ന്ന് റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യ്ക്കൊ​പ്പ​മാ​ണ് അ​മേ​രി​ക്ക​യെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ക​യാ​ണ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി.

അ​തേ​സ​മ​യം വെ​ന​സ്വേ​ല​യി​ൽ നി​ന്ന് കൂ​ടു​ത​ൽ എ​ണ്ണ വാ​ങ്ങു​ന്ന വി​ഷ​യം റി​ല​യ​ൻ​സു​മാ​യി ഇ​ന്ന് ച​ർ​ച്ച ചെ​യ്യും. ഗൗ​തം അ​ദാ​നി, ടാ​റ്റ​യു​ടെ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രു​മാ​യും മാ​ർ​ക്കോ റൂ​ബി​യോ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Tags : Tariff America MarcoRubio NewsUpdate Headlines Deepika

Recent News

Corehub Up