x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് മിച്ചം 894 കോടി രൂപ


Published: July 9, 2026 06:48 AM IST | Updated: July 9, 2026 06:48 AM IST

ന്യൂ​ഡ​ല്‍ഹി: അ​യോ​ധ്യ​യി​ലെ ശ്രീ​രാ​മ ക്ഷേ​ത്ര​ത്തി​ന് 894 കോ​ടി രൂ​പ മി​ച്ച​മു​ള്ള​താ​യി ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ര്‍ഥ ക്ഷേ​ത്ര ട്ര​സ്റ്റ് ട്ര​ഷ​റ​ര്‍ ഗോ​വി​ന്ദ് ദേ​വ് ഗി​രി അ​റി​യി​ച്ചു.

2024-25 സാ​മ്പ​ത്തി​ക വ​ര്‍ഷം ല​ഭി​ച്ച 327.07 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം ക​ഴി​ഞ്ഞ വ​ര്‍ഷം (2025-26) 250.04 കോ​ടി​യാ​യി കു​റ​ഞ്ഞു. ട്ര​സ്റ്റ് രൂ​പീ​ക​രി​ച്ച ശേ​ഷം ഫ​ണ്ട് സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​ലൂ​ടെ​യും സം​ഭാ​വ​ന​ക​ളി​ലൂ​ടെ​യും ല​ഭി​ച്ച ആ​കെ 3,264 കോ​ടി രൂ​പ​യി​ല്‍ 2,370 കോ​ടി രൂ​പ ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​നും മൂ​ല​ധ​ന ചെ​ല​വു​ക​ള്‍ക്കു​മാ​യി വി​നി​യോ​ഗി​ച്ച​താ​യി ട്ര​സ്റ്റ് അ​റി​യി​ച്ചു.



Tags : Ayodhya Temple Trust has a surplus

Recent News

Corehub Up