x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; കൊ​ല്ല​പ്പെ​ട്ട സ​ർ​പ​ഞ്ചി​ന്‍റെ ഭാ​ര്യ​ക്ക് തോ​ൽ​വി


Published: April 30, 2026 03:53 AM IST | Updated: April 30, 2026 03:53 AM IST

ബീ​ഡ്: മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ലെ മ​സാ​ജോ​ഗ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​പ​ഞ്ച് (ഗ്രാ​മ​ത്ത​ല​വ​ൻ) സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട മു​ൻ സ​ർ​പ​ഞ്ച് സ​ന്തോ​ഷ് ദേ​ശ്മു​ഖി​ന്‍റെ ഭാ​ര്യ അ​ശ്വ​നി ദേ​ശ​മു​ഖി​ന് പ​രാ​ജ​യം. 92 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ എ​തി​ർ സ്ഥാ​നാ​ർ​ഥി സ്വ​രൂ​പാ​ന​ന്ദ് ദേ​ശ്മു​ഖ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു.

2024 ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് അ​ന്ന​ത്തെ സ​ർ​പ​ഞ്ചാ​യി​രു​ന്ന സ​ന്തോ​ഷ് ദേ​ശ്മു​ഖ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് മ​സാ​ജോ​ഗി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. സ​ഹ​താ​പ​ത​രം​ഗം അ​നു​കൂ​ല​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ശ്വ​നി ദേ​ശ്മു​ഖ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്.

വി​ജ​യ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ച്ച് സ്വ​രു​പാ​ന​ന്ദ ദേ​ശ്മു​ഖ്, ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും വി​ജ​യ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ലം ഒ​ൻ​പ​ത് വോ​ട്ടു​ക​ൾ​ക്കാ​ണ് സ​ന്തോ​ഷ് ദേ​ശ്മു​ഖ് സ്വ​രു​പാ​ന​ന്ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കാ​റ്റാ​ടി വൈ​ദ്യു​തി നി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​വും പ്ര​ശ്‌​ന​വു​മാ​ണ് സ​ന്തോ​ഷ് ദേ​ശ്മു​ഖി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ന്ന​ത്തെ മ​ന്ത്രി ധ​ന​ഞ്ജ​യ് മു​ണ്ട​യു​ടെ അ​ടു​ത്ത സ​ഹാ​യി വാ​ൽ​മീ​ക് ക​രാ​ഡ് അ​റ​സ്റ്റി​ലാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ടി​വ​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

Tags : By-election sarpanch loses murdered

Recent News

Corehub Up