അമിത് കോൾ
ഭോപ്പാൽ: മധ്യപ്രദേശിലെ റേവയിൽ കോൺഗ്രസ് പ്രാദേശികനേതാവിനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. പട്ടികവർഗ കോൺഗ്രസിന്റെ റേവ ജില്ലാ പ്രസിഡന്റ് അമിത് കോൾ (36) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി പത്തോടെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിഹാർ കോളനിക്കു സമീപമാണു സംഭവം.
സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കുകയായിരുന്ന അമിത് കോളിന് നേരേ വാഹനങ്ങളിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : CongressLeader Stabbed Death unidentified MadhyaPradesh Amit Kohl Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash