x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ റെ​ക്കോ​ര്‍​ഡി​ല്‍ ആ​ശ​ങ്ക


Published: January 29, 2026 01:08 AM IST | Updated: January 29, 2026 01:08 AM IST

ബാ​രാ​മ​തി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ന് ഇ​ട​യാ​ക്കി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ റെ​ക്കോ​ര്‍​ഡി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക. ബോം​ബാ​ർ​ഡി​യ​ർ ലി​യ​ർ​ജെ​റ്റ് 45 എ​ന്ന വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വേ​യാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ ന​ടു​ക്കി‍​യ വി​മാ​നാ​പ​ക​ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

ഗു​രു​ത​ര​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​മ്പോ​ഴും, വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് വി​മാ​ന​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ വി​എ​സ്ആ​ര്‍ ഏ​വി​യേ​ഷ​ന്‍ ഉ​ട​മ. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​നം പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന വി​എ​സ്ആ​ര്‍ വെ​ഞ്ചേ​ഴ്‌​സി​ന് സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ളു​ടെ മു​ന്‍​കാ​ല ച​രി​ത്ര​മു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ള്‍.

2023 സെ​പ്റ്റം​ബ​റി​ല്‍ ഇ​തേ ക​മ്പ​നി​യു​ടെ മ​റ്റൊ​രു ലി​യ​ർ​ജെ​റ്റ് 45 വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. അ​ന്ന് വി​മാ​നം ര​ണ്ടാ​യി പി​ള​രു​ക​യും റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റു​ക​യും ചെ​യ്‌​തെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഇ​തേ മോ​ഡ​ല്‍ വി​മാ​ന​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് വ​ലി​യ ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം വി​എ​സ്ആ​ര്‍ ഏ​വി​യേ​ഷ​ന്‍ ഉ​ട​മ ത​ള്ളി. 'വി​മാ​ന​ത്തി​ന് യാ​തൊ​രു​വി​ധ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ത​ന്നെ ഈ ​മോ​ഡ​ല്‍ വി​മാ​ന​ങ്ങ​ള്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് മാ​റ്റേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വു​മി​ല്ല,' എ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​ന്‍​പേ വി​മാ​ന​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8:45-ഓ​ടെ ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡിം​ഗി​ന് ശ്ര​മി​ക്ക​വെ​യാ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. റ​ണ്‍​വേ​യി​ല്‍ ഇ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പ് നി​യ​ന്ത്ര​ണം വി​ട്ട വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റു​ക​യും തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ജി​ത് പ​വാ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍, സ​ഹാ​യി, ര​ണ്ട് പൈ​ല​റ്റു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

മോ​ശം കാ​ലാ​വ​സ്ഥ​യാ​ണോ അ​തോ വി​മാ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്‍റെ മു​ന്‍​കാ​ല ട്രാ​ക്ക് റെ​ക്കോ​ര്‍​ഡും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Ajith Pawar Air Accident

Recent News

Corehub Up