കോല്‍ക്കത്ത: പശ്ചിമബംഗാളിലെ മോസ്കുകളില്‍നിന്ന് ഉച്ചഭാഷിണികളും മൈക്രോഫോണുകളും നീക്കം ചെയ്യുന്നതിനെതിരേ നല്കിയ പൊതുതാത്പര്യ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് തപോബ്രത ചക്രവര്‍ത്തി, ജസ്റ്റിസ് അരുപ് ബാനര്‍ജി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി 2020ലെ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Loudspeaker in mosque