x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2029-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ഫഡ്നാവിസ്


Published: December 11, 2025 01:30 AM IST | Updated: December 11, 2025 03:50 AM IST

 ന്യൂഡൽഹി: 2029-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യം ഒരുമിച്ച് തന്നെ മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഒരുമിച്ച് മത്സരിക്കുമെന്നു ഫഡ്നാവിസ് വ്യക്തമാക്കിയത്.

2029-ലെ തെരഞ്ഞെടുപ്പിൽ ബിജെപി തനിച്ച് മത്സരിച്ചേക്കുമെന്ന സൂചന നൽകിയ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ സ്വയം പര്യാപ്തം ആക്കണം, എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മത്സരിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. 
 
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മാറ്റം ഷിൻഡെ പൂർണമായി അംഗീകരിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു ഫഡ്നാവിസിന്‍റെ മറുപടി.

Tags : Mahayuti Devendra Fadnavis Polls

Recent News

Corehub Up