പാറ്റ്ന: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. തലയ്ക്ക് 50,000 രൂപ വിലയിടട്ട സിപിഐ മാവോയിസ്റ്റ് നേതാവ് ദയാനന്ദ് മലക്കാറാണ് ബിഹാറിലെ ബഗുസരായ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ദയാനന്ദിന്റെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദയാനന്ദ് ഒളിവിൽക്കഴിഞ്ഞ സ്ഥലത്ത് പ്രത്യേക അന്വേഷണസംഘം എത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തു.
ഈ സമയം ദയാനന്ദും കൂട്ടാളികളും പോലീസിനു നേരെ വെടിയുതിർക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ ദയാനന്ദ് കൊല്ലപ്പെടുകയുമായിരുന്നു.