x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു; ഭാ​ര്യ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 21, 2026 10:10 AM IST | Updated: October 21, 2026 10:10 AM IST

ആ​ന​ന്ദ് റൗ​ത്ത​പ്പ ക​ല്ലൂ​ർ, അ​ശ്വി​നി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര​യി​ൽ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ൾ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ രാ​ജ​ശേ​ഖ​ർ ബി​രാ​ദ​റി​ന്‍റെ (42) ഭാ​ര്യ അ​ശ്വി​നി (30), കാ​മു​ക​നാ​യ ആ​ന​ന്ദ് റൗ​ത്ത​പ്പ ക​ല്ലൂ​ർ (25), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു കൂ​ട്ടാ​ളി എ​ന്നി​വ​രെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ഒ​ക്ടോ​ബ​ർ നാ​ലി​ന് പു​ല​ർ​ച്ചെ​യാ​ണ് രാ​ജ​ശേ​ഖ​ർ കാ​റി​ടി​ച്ച് മ​രി​ച്ച​ത്. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഭ​ർ​ത്താ​വി​നെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചെ​ന്നു​മാ​യി​രു​ന്നു അ​ശ്വി​നി പൊ​ലി​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​ത്തി​ന് പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പ​ത്തു​വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ രാ​ജ​ശേ​ഖ​റി​നും അ​ശ്വി​നി​ക്കും ആ​റു​വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ണ്ട്. ഏ​ഴു​മാ​സം മു​മ്പ് പു​തി​യ വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പെ​യി​ന്‍റിം​ഗി​നാ​യി എ​ത്തി​യ ആ​ന​ന്ദു​മാ​യി അ​ശ്വി​നി അ​ടു​പ്പ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​തി​നാ​യി ഇ​രു​വ​രും ചേ​ർ​ന്ന് രാ​ജ​ശേ​ഖ​റി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം വാ​ഹ​നാ​പ​ക​ട​മാ​ക്കി മാ​റ്റാ​നാ​യി​രു​ന്നു പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​നാ​യി ആ​ന​ന്ദ്, സ​ച്ചി​ൻ എ​ന്ന​യാ​ളു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രു കു​ട്ടി​യു​ടെ​യും സ​ഹാ​യം തേ​ടി. സം​ഭ​വം ന​ട​ക്കു​ന്ന ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ചി​ന് പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി രാ​ജ​ശേ​ഖ​ർ ഇ​റ​ങ്ങി​യ വി​വ​രം അ​ശ്വി​നി ആ​ന​ന്ദി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് കാ​റു​മാ​യി വ​ഴി​യി​ൽ കാ​ത്തു​നി​ന്ന സം​ഘം അ​ദ്ദേ​ഹ​ത്തി​ന് നേ​രെ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പൊ​ലി​സി​ന്‍റെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലു​മാ​ണ് സം​ഭ​വം ആ​സൂ​ത്രി​ത കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സ​ച്ചി​നാ​യു​ള്ള തെ​ര​ച്ചി​ൽ പൊ​ലി​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : Murder Accident Arrest Deepika

Recent News

Corehub Up