x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയപാത നിർമാണം ;കേരളത്തിൽ വൈകുന്നത് 14 പദ്ധതികൾ


Published: March 19, 2026 12:55 AM IST | Updated: March 19, 2026 12:55 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: യ​​​ഥാ​​​ർ​​​ഥ സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ടു​​​ന്ന 14 ദേ​​​ശീ​​​യ​​​പാ​​​താ പ​​​ദ്ധ​​​തി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രാ​​​ല​​​യം രാ​​​ജ്യ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

2025-26 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ 10,000 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ദേ​​​ശീ​​​യ​​​പാ​​​താ നി​​​ർ​​​മാ​​​ണം ല​​​ക്ഷ്യ​​​മി​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്നാ​​​ൽ ഫെ​​​ബ്രു​​​വ​​​രി വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 7,211 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണു നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും മ​​​ന്ത്രാ​​​ല​​​യം സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഈ ​​​മാ​​​സം 31ന് ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നി​​​രി​​​ക്കെ യ​​​ഥാ​​​ർ​​​ഥ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​നി​​​യും 2789 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്ന​​​താ​​​ണു കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്.

ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​മാ​​​ക​​​ട്ടെ ദേ​​​ശീ​​​യ​​​പാ​​​താ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ശ​​​രാ​​​ശ​​​രി വേ​​​ഗം പ്ര​​​തി​​​ദി​​​നം 21.5 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​മു​​​ണ്ട്. 2024-25ൽ ​​​പ്ര​​​തി​​​ദി​​​നം 29.21 കി​​​ലോ​​​മീ​​​റ്റ​​​റി​​​ൽ ശ​​​രാ​​​ശ​​​രി നി​​​ർ​​​മാ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ 2023-24ൽ ​​​ഇ​​​ത് 33.83 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

13,327 കി​​​ലോ​​​മീ​​​റ്റ​​​ർ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി 2020-21 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​മാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ദേ​​​ശീ​​​യ​​​പാ​​​താ നി​​​ർ​​​മാ​​​ണം ന​​​ട​​​ന്ന​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ആ ​​​വ​​​ർ​​​ഷം പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 33.83 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് ഭൂ​​​വി​​​സ്തീ​​​ർ​​​ണം കൂ​​​ടു​​​ത​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര (62), ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ് (50), ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് (48) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ്.

Tags : National Highway construction Kerala delayed

Recent News

Corehub Up